ഒട്ടാവ(കാനഡ): ആകാശത്തു ചെറുവിമാനങ്ങള്‍ തമ്മില്‍ കുട്ടിയിടിച്ച് പൈലറ്റ് മരിച്ചു. കാനഡയിലെ ഒട്ടാവയില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മക് ഗീ സൈഡ് റോഡില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം നടന്നത്. പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന സെസ്ന വിമാനവും രണ്ട് യാത്രക്കാര്‍ മാത്രമുണ്ടായിരുന്ന 11 സീറ്റുകളുള്ള ചെറു യാത്രാ വിമാനവുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. സെസ്ന വിമാനത്തിന്റെ പൈലറ്റാണ് മരിച്ചത്. സെസ്ന വിമാനം ആണ് ചെറു യാത്രാ വിമാനത്തിന്റെ അടിഭാഗത്ത് വന്നിടിച്ച് അപകടമുണ്ടാക്കിയത്.
സെസ്ന വിമാനം സംഭവസ്ഥലത്ത് തന്നെ തകര്‍ന്ന് വീണു. യാത്രാ വിമാനം ഒട്ടാവ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. യാത്രക്കാര്‍ക്കും ചെറു വിമാനത്തലേ പൈലറ്റിനും പരിക്കുകളൊന്നും ഇല്ല എന്നാണ് വിവരം. ഇത് വളരെ അപൂര്‍വ്വമായി നടക്കുന്ന അപകടമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് ഇന്‍വെസ്റ്റിഗേന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചെറുവിമാനങ്ങള്‍ തമ്മില്‍ ആകാശത്ത് കൂട്ടിയിടിച്ചു; ഒരു വിമാനം തകര്‍ന്ന് വീണപ്പോള്‍ മറ്റൊരു വിമാനത്തിന് സംഭവിച്ചത്