കണ്ണൂര്‍: ചെറുപുഴയില്‍ പുതിയ പഞ്ചായത്തു പ്രസിഡന്റായി കൊച്ചുറാണി ജോര്‍ജ്ജിനെ തിരഞ്ഞെടുത്തു. കേരള കോണ്‍ഗ്രസ് എം അംഗമാണ്. ഇടത് മുന്നണിയുടെ പിന്തുണയോടെയാണ് വിജയം. 19 അംഗങ്ങളുള്ള പഞ്ചായത്തില്‍ 10 അംഗങ്ങളുടെ വോട്ട് കൊച്ചുറാണിക്ക് ലഭിച്ചു. വൈസ് പ്രസിഡന്റായി പുളിങ്ങോം വാര്‍ഡംഗം ജാന്‍സിയെ തെരഞ്ഞെടുത്തു. സി.പി.ഐ സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്നു. സംസ്ഥാനത്തെ പ്രസിഡന്റും വൈസ് പ്രസിഡന്റും വനിതയായുള്ള പഞ്ചായത്തിനുള്ള അര്‍ഹത ചെറുപുഴക്കുനോടി. സപ്തംബര്‍ രണ്ടിനാണ് നിലവിലുള്ള ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നീക്കിയത്. യു.ഡി.എഫ് ഭരണ സമിതിയില്‍ നിന്നും കേരളാ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ പിന്‍തുണ പിന്‍വലിച്ചതോടെയാണ് ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിലെ ജമീലാ കോളയത്ത് പ്രസിഡന്റും വി.കൃഷ്ണന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റുമായുള്ള സമിതിയാണ് ഭരണം നടത്തിയിരുന്നത്. കേരളാ കോണ്‍സുമായുള്ള അഭിപ്രായ വ്യത്യാസമാണ് യു.ഡി.എഫിന് ഭരണം നഷ്ടമാകാന്‍ കാരമായത്.
19 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് എട്ടും, സി.പി.എമ്മിന് ഏഴും, കേരളാ കോണ്‍ഗ്രസിന് രണ്ടും, എല്‍.ഡി.എഫ് സ്വതന്ത്ര ഒന്നും, കോണ്‍ഗ്രസ് വിമതയായി ജയിച്ച ഒരംഗവുമാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ് വിമത ഇപ്പോള്‍ കോണ്‍ഗ്രസിന് ഒപ്പമാണ്. എല്‍.ഡി.എഫ് സ്വതന്ത്രയും, കേരള കോണ്‍ഗ്രസും, സിപിഎം അംഗങ്ങളും ഉള്‍പ്പടെ 10 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്പക്ഷത്ത് ഒന്‍പത് അംഗങ്ങളും. കോണ്‍ഗ്രസ് പക്ഷത്ത് മുന്‍ പ്രസിഡന്റ് ജമീലാ കോളയത്ത് പ്രസിഡന്റ് സ്ഥാനത്തോക്ക് മത്്സരിച്ചെങ്കിലും ഒന്‍പതു വോട്ടാണ് ലഭിച്ചത്.