കണ്ണൂര്‍: ചെറുകുന്നില്‍ കാറില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. വേങ്ങാട് പടുവിലായി ജമീല മന്‍സിലില്‍ പാറമ്മല്‍ ഫായിസ് (27) ആണ് മരിച്ചത്. ചെറുകുന്ന് വെള്ളറങ്ങലില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. പഴയങ്ങാടി താവത്തേക്ക് പോവുകയായിരുന്ന ഫായിസ്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന ലോറി യുവാവ് സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും പരിക്കേറ്റു. കാറിനുള്ളില്‍ കുടുങ്ങിയ ഫായിസിനെ ഏറെ നേരം പരിശ്രമിച്ച് രണ്ടു ക്രൈയിനെത്തിച്ചാണ് കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്.
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പഴയങ്ങാടി താവത്ത് പച്ചക്കറി വ്യാപാരിയായിരുന്നു. മുഹമ്മദ്- ജമീല ദമ്പതികളുടെ മകനാണ്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബുധനാഴ്ച ഉച്ചയോടെ വേങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ചെറുകുന്നില്‍ വാഹനപകടത്തില്‍ മരിച്ച ഫായിസിൻ്റെ മൃതദേഹം ഇന്നു ഖബറടക്കും