ചെറിയ പെരുന്നാള്‍ അവധിയാഘോഷം; നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ പ്രവാസികൾക്ക് അനുഗ്രഹമായി എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാന സർവീസ്,

  • Post category:news
  • Reading time:1 min read
You are currently viewing ചെറിയ പെരുന്നാള്‍ അവധിയാഘോഷം; നാട്ടിലേക്ക് മടങ്ങുന്ന ഖത്തർ പ്രവാസികൾക്ക് അനുഗ്രഹമായി എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാന സർവീസ്,

ദോഹ : ചെറിയ പെരുന്നാള്‍ അവധിയാഘോഷിക്കാനായി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി ഇന്ത്യാക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദോഹയില്‍ നിന്നും കൂടതല്‍ വിമാന സര്‍വീസുകള്‍ അനുവദിച്ചു. ഇന്ത്യന്‍ വ്യോമയാനമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ ചെറിയ പെരുന്നാള്‍ മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ അനുവദിച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏർപെടുത്തിയതിന് ശേഷം ഖത്തർ പ്രവാസികൾക്ക് നാട്ടിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര റദ്ദാക്കണ്ടിവന്നു. ഇതോടെ ഖത്തറിൽ നിന്ന് നേരിട്ടുള്ള യാത്രക്കാരുടെ എണ്ണം വർദ്ധിച്ചു, ഇത് പരിഹരിക്കാനാണ് പുതിയ നടപടി കൈകൊണ്ടത്.

ഖത്തറില്‍ ആറു ലക്ഷത്തോളം ഇന്ത്യാക്കാരാണുള്ളത്. ഇതില്‍ മൂന്ന് ലക്ഷവും മലയാളികളാണ്. പെരുന്നാള്‍ അവധി വരുന്ന സാഹചര്യത്തില്‍ 1500ഓളം ആളുകളാണ് പ്രതിദിനം നാട്ടിലേക്ക് മടങ്ങുന്നത്. ഇതേത്തുടര്‍ന്ന് പ്രവാസികളുടെ അഭ്യർത്ഥന മാനിച്ചാണ് സുഷമാ സ്വരാജ് ഇടപെട്ടത്. പിന്നീട് വ്യോമയാന മന്ത്രിയുമായി ചർച്ച നടത്തി എയര്‍ ഇന്ത്യയുടെ കൂടുതൽ സർവീസ് അനുവദിക്കുകയായിരുന്നു.

0Shares