മുംബൈ: വീണ്ടും ചെന്നൈ ഐ.പി.എല്‍ ഫൈനലിലേക്ക്. ഇതോടെ ഏറ്റവും അധികം ഐ.പി.എല്‍ ഫൈനലില്‍ പ്രവേശിക്കുന്ന ടീം എന്ന ബഹുമതി ടീം ചെന്നൈ സ്വന്തമാക്കി. അതും ധോണിയുടെ കീഴില്‍. ആരാധകരെ അവശ്യത്തിലേറെ ത്രില്ലടിപ്പിച്ച മത്സരത്തില്‍ ചെന്നൈക്ക് പോയ ജീവന്‍ തിരിച്ച് നല്‍കിയത് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസി. അവസാന ഓവറുകളില്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന വിജയം വീണ്ടും ആവര്‍ത്തിക്കാനൊരുങ്ങുകയാണ് ചെന്നൈ. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രണ്ട് വിക്കറ്റിനാണ് ചെന്നൈ ടീം തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 139 റണ്‍സിലൊതുങ്ങി. മൂന്നു ഓവറില്‍ 43 റണ്‍സ് നേടേണ്ടിയിരുന്ന ചെന്നൈ അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് രണ്ടു വിക്കറ്റ് ജയം നേടിയത്. ടോസ് നേടി ബോളിങ് തെരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമായിരുന്നു ബ്രാവോയടക്കമുള്ള ചെന്നൈ ബോളര്‍മാരുടെത്. ഹൈദരാബാദിന്റെ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ ഫോമിലുള്ള ശിഖര്‍ ധവാന്‍ പുറത്തായി. എങ്കിലും കെയ്ന്‍ വില്ല്യംസണില്‍ പ്രതീക്ഷ സൂക്ഷിച്ച ഹൈദരാബാദിന് ശര്‍ദ്ധുല്‍ താക്കൂര്‍ മറുപടി നല്‍കി. എങ്കിലും ഹൈദരാബാദിന്റെ ബാറ്റിങ് അടിത്തറയിളകുകയായിരുന്ന ഹൈദരാബാദിനെ 29 പന്തില്‍ 43 റണ്‍സെടുത്ത ബ്രാത്ത്വെയ്ത്താണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്.
ഗോസാമി (9 പന്തില്‍ 12), വില്ല്യംസണ്‍ (15 പന്തില്‍ 24), മനീഷ് പാണ്ഡെ (16 പന്തില്‍ ??, ഷക്കീബ് അല്‍ ഹസന്‍ (10 പന്തില്‍ 12) എന്നിവര്‍ പെട്ടെന്ന് മടങ്ങി. പതിവു പോലെ തങ്ങളുടെ ബൗളിങ് മികവ് പുറത്തെടുത്ത സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ ചെന്നൈ ബാറ്റിങ് നിരയെ വരിഞ്ഞ് മുറുക്കുകയായിരുന്നു. സ്റ്റാര്‍ ബാറ്റ്സ്മാന്‍ ഷെയ്ന്‍ വാട്സണ്‍ സംപൂജ്യനായി പുറത്തായപ്പോള്‍ ഹൈദരാബാദ് ചെന്നൈയ്ക്ക് മുന്നറിയിപ്പ് നല്‍കി. പിന്നീടെത്തിയ സുരേഷ് റെയ്നയും, അമ്ബാട്ടി റായിഡുവും എംഎസ് ധോണിയും ജഡേജയും ബാറ്റിങ്ങില്‍ പരാജയപ്പെടുകയായിരുന്നു. ഓപ്പണിങ് ഇറങ്ങി ടീമിനെ സ്വന്തം ചുമലിലേറ്റി വിജയത്തിലെത്തിച്ച ഡുപ്ലെസിയാണ് ഇന്നലത്തെ താരം. അവസാന മൂന്നോവറിലാണ് കൈവിട്ട മത്സരം ചെന്നൈ തിരിച്ചുപിടിച്ചത്. ഫൈനലിലെത്തുക എന്ന സണ്‍റൈസേഴ്സിന്റെ മോഹത്തെ ചെന്നൈയുടെ ഒന്‍പതാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇല്ലാതാക്കിയത്. 41 പന്തില്‍ 67 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിയുടെ ഇന്നിങ്‌സിനു മികച്ച പിന്തുണയാണ് അഞ്ച് പന്തില്‍ നിന്ന് 15 റണ്‍സുമായി ശര്‍ദ്ധുല്‍ താക്കൂര്‍ നല്‍കിയത്. എട്ടു പന്തില്‍ നിന്ന് 27 റണ്‍സാണ് കൂട്ടുകെട്ട് നേടി ചെന്നൈയുടെ ഫൈനല്‍ ഉറപ്പിച്ചത്. ഇതോടെ, ഐപിഎല്‍ ഫൈനലിനുള്ള യോഗ്യതയ്ക്കായി ഹൈദരാബാദിന് ഇനിയും കാത്തിരിക്കണം.
ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും ചെന്നൈ ഐ.പി.എല്‍ ഫൈനലിലേക്ക്