
തിരുവനന്തപുരം: തന്‍റെ ചെറിയമ്മയും ഭര്‍ത്താവും ബി.ജെ.പിയില്‍ അംഗത്വം എടുത്തെന്ന വാര്‍ത്തയോട് പ്രതികരിച്ച് ശശി തരൂര്‍ എം.പി. അവരെയൊക്കെ നേരില്‍ കണ്ടിട്ട് തന്നെ കുറെക്കാലമായി. എങ്കിലും അവരുടെ മകന്‍ എനിക്കൊപ്പം കോണ്‍ഗ്രസില്‍ പ്രചാരണത്തില്‍ സജീവമായുണ്ട്. മറ്റൊരു അടുത്ത ബന്ധു സി.പി എം പഞ്ചായത്ത് പ്രസിഡന്റാണ്. അവര്‍ക്ക് അവരുടെ കാഴ്ചപ്പാടിനനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. താന്‍ അതില്‍ ഒരു തരത്തിലും ഇടപെടാറില്ലെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

തരൂരിന്‍റെ ഏറ്റവും ബന്ധുക്കള്‍ ബി.ജെ.പിയിലെത്തിയെന്ന വാര്‍ത്തയ്ക്ക് ദേശീയ തലത്തില്‍ തന്നെ വലിയ പ്രചാരം കിട്ടിയതോടെയാണ് പ്രതികരണവുമായി ശശി തരൂര്‍ രംഗത്തെത്തിയത്. പക്ഷെ ഇന്ന് നടക്കപ്പെട്ട ചടങ്ങില്‍ സ്വീകരണത്തിന് ശേഷം തങ്ങള്‍ പണ്ടേ ബി.ജെ.പി അനുഭാവികളാണ് എന്നും, ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ല. ചടങ്ങ് എന്തിന് വേണ്ടിയാണ് സംഘടിപ്പിച്ചതെന്ന് പറയേണ്ടത് സംഘാടകരാണ്, അതേപ്പറ്റി സംഘാടകരോട് തന്നെ ചോദിക്കാംഎന്നും ശോഭന ശശികുമാര്‍ പറഞ്ഞിരുന്നു.
