ചെന്നൈ: സ്വര്‍ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണത്തിന്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.ഐ.എസ്. അംഗീകാരത്തിന് പുറമേ അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപിന്റെ ചെന്നൈ അണ്ണാനഗര്‍ ഷോറൂമിന്റെ ഉദ്ഘാടനം നാളെ ബുധനാഴ്ച രാവിലെ 10.30ന് ഡോ. ബോബി ചെമ്മണ്ണൂരും തെന്നിന്ത്യന്‍ സിനിമാതാരം വിജയ് സേതുപതിയും ചേര്‍ന്ന് നിര്‍വഹിക്കും.
എസ്.ആര്‍ വിജയകുമാര്‍ എം.പി, അണ്ണാ നഗര്‍ എം.എല്‍.എ മോഹന്‍, മുന്‍മന്ത്രി ഗോകുല ഇന്ദിര, ആര്‍ ഗണേഷ് എം.എല്‍.എ, ധാന്‍സി റാണി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. 916 സ്വര്‍ണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടേയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായ് ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംങ് അനുഭവവും അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങ് കാണാനെത്തുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 10 പേര്‍ക്ക് സ്വര്‍ണ സമ്മാനങ്ങള്‍ നല്‍കുന്നു. ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50ശതമാനം വരെ ഡിസ്‌ക്കൗണ്ടും ലഭിക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയരക്ടറുമായ ഡോ.ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു. ഉദ്ഘാടന വേളയില്‍ ചെന്നൈയിലെ തിരിഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ അംഗങ്ങള്‍ക്കുള്ള ധനസഹായം വിതരണവും ചടങ്ങില്‍ ചെയ്യും.
ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ്; ചെന്നൈ ഷോറൂം ഉദ്ഘാടനം നാളെ