കട്ടപ്പന: ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലറിയുടെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റിന് തുടക്കമായി. ജിമിക്കി ഫെസ്റ്റ് രാജമ്മ രാജന് ഉദ്ഘാടനം ചെയ്തു. സീനിയര്‍ മാനേജര്‍ ജോ പോള്‍ ജെ.പി. അധ്യക്ഷനായി. കെ.വി.വി.എസ് ജില്ലാ സെക്രട്ടറി കെ.പി.ഹസന് ജിമിക്കി കമ്മലിൻ്റെ ആദ്യവില്‍പ്പന നിര്‍വഹിച്ചു.
എം.കെ തോമസ് (മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ്), അനൂപ് കെ ജോണി(ഷോറൂം മാനേജര്‍), വൈശാഖന് (മാര്‍ക്കറ്റിംഗ് മാനേജര്‍) സംബന്ധിച്ചു. മൂന്നു കിലോഗ്രാം തൂക്കമുള്ള ഭീമന് ജിമിക്കി കമ്മല്‍ ഒരുക്കിയിട്ടുണ്ട്. ജിമിക്കി ഫെസ്റ്റിനോട് അനുബന്ധിച്ച് അയ്യായിരത്തിലധികം ജിമിക്കി കമ്മലുകളുടെ ശേഖരം കാണാനും വാങ്ങാനും സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലറിയുടെ കട്ടപ്പന ഷോറൂമില്‍ ജിമിക്കി ഫെസ്റ്റിന് തുടക്കമായി