മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പട്ടണത്തിന് ഇനി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ അന്താരാഷ്ട്ര പ്രൗഡി. സ്വര്‍ണാഭരണ രംഗത്ത് 155 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ളതും സ്വര്‍ണ്ണത്തിൻ്റെ ഗുണമേന്മയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ബി.എസ്.ഐ അംഗീകാരവും അന്താരാഷ്ട്ര ഐ.എസ്.ഒ അംഗീകാരവും നേടിയ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ നവീകരിച്ച മണ്ണാര്‍ക്കാട് ഷോറൂം പ്രവര്‍ത്തനം തുടങ്ങി. ഷോറൂമിൻ്റെ ഉദഘാടനം പ്രശസ്ത സിനിമാ താരം അനുശ്രീ നിര്‍വ്വഹിച്ചു. ആദ്യ വില്‍പ്പന ഷാജി മുല്ലാസ് ജാക്വിലിന്‍, ഡോ.വത്സലകുമാരി എന്നിവര്‍ക്ക് നല്‍കി അനുശ്രീ നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടന സന്ദേശം നല്‍കി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സുബൈദ മുഖ്യാതിഥിയായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ദ്ധന രോഗികള്‍ക്കുള്ള ധനസഹായ വിതരണ ഉദ്ഘാടനം ബാപ്പു മുസ്ലിയാര്‍ നിര്‍വ്വഹിച്ചു. കൗണ്‍സിലര്‍മാരായ വസന്ത, ഷഹാന, സിനിമാ താരം വി.കെ ശ്രീരാമന്‍, വ്യാപാരി നേതാവ് രമേഷ്, ടി.കെ ഗംഗാധരന്‍, മുസ്തഫ ഹാജി, സി.പി അനില്‍, ജെ.എസ് ഷാജി തുടങ്ങിയവര്‍ സംബന്ധിച്ചു. നറുക്കെടുപ്പില്‍ വിജയികളാകുന്നവര്‍ക്ക് നാണയങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് രൂപകല്‍പന ചെയ്ത ഏറ്റവും വലിയ ജിമിക്കി കമ്മലായിരുന്നു ഉദ്ഘാടന ചടങ്ങിലെ മറ്റൊരാകര്‍ഷണം.
ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണ്ണാഭരണങ്ങളുടെയും ഡയമണ്ട് ആഭരണങ്ങളുടെയും അതിവിപുലമായ സ്റ്റോക്കും സെലക്ഷനുമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഷോറൂമില്‍ അസുലഭമായ ഷോപ്പിംഗ് അനുഭവത്തോടൊപ്പം അന്താരാഷ്ട്ര നിലവാരമുള്ള ഭൗതിക സൗകര്യങ്ങളുമാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സ്വന്തമായി ആഭരണ നിര്‍മ്മാണ ശാലകള്‍ ഉള്ളതു കൊണ്ട് ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍, മായം ചേര്‍ക്കാത്ത 22 കാരറ്റ് 916 സ്വര്‍ണ്ണാഭരണങ്ങള്‍ ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സില്‍ നിന്നും എല്ലാ കാലവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നു.വിവാഹ പാര്‍ട്ടികള്‍ക്ക് സൗജന്യ വാഹന സൗകര്യം, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിങ്ങനെ അനവധി സേവനങ്ങളും ആനുകൂല്യങ്ങളുമാണ് കാത്തിരിക്കുന്നത്. തെരുവോരങ്ങളില്‍ നിരാലംബരായ ആരെയെങ്കിലും കണ്ടുമുട്ടുന്നവര്‍ അറിയിച്ചാല്‍ അവരുടെ പൂര്‍ണ സംരക്ഷണം ചെമ്മണ്ണൂര്‍ ഗ്രൂപ്പ് ഏറ്റെടുക്കുമെന്ന് ഉദ്ഘാടന ചടങ്ങില്‍ നല്‍കിയ സന്ദേശത്തില്‍ ഡോ .ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. ജ്വല്ലറി ഗ്രൂപ്പിന്റെ ലാഭവിഹിതം അനാഥസംരക്ഷണത്തിനായി നീക്കി വെച്ച് മാതൃക സൃഷ്ടിക്കാന്‍ ഡോ.ബോബി ചെമ്മണ്ണൂരിന് കഴിഞ്ഞിട്ടുണ്ട്. ആരോരുമില്ലാതെ വഴിയരികില്‍ കിടക്കുന്ന അനാഥരെ മരുന്നും ഭക്ഷണവും നല്‍കി ജീവിതാന്ത്യം വരെ പോറ്റുവാന്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്‌റ് രൂപികരിച്ചു പുവര്‍ ഹോമുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഓരോ ജ്വല്ലറി കേന്ദ്രീകരിച്ചും ഓരോ പുവര്‍ ഹോമുകള്‍ തുടങ്ങുക എന്ന ലക്ഷ്യത്തിലാണ് ഡോ. ബോബി ചെമ്മണ്ണൂര്‍.
ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ നവീകരിച്ച മണ്ണാര്‍ക്കാട് ഷോറൂം പ്രവര്‍ത്തനം തുടങ്ങി