ചെന്നൈ: ചെന്നൈ സത്യഭാമ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സര്‍വകലാശാല ഹോസ്റ്റല്‍ കത്തിക്കുകയും കെട്ടിടം അടിച്ചു തകര്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്. ബുധനാഴ്ച രാവിലെയാണ് സംഭവങ്ങള്‍ക്കു തുടക്കം. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി രാഗമൗനികയെ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ പിടികൂടിയിരുന്നു. തുടര്‍ന്നു ഹോസ്റ്റലിലെത്തിയ ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥിനി തൂങ്ങിമരിക്കുകയായിരുന്നു.
https://www.youtube.com/watch?v=Pyz_ZnTzQNg
അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്കു കാരണമെന്നാരോപിച്ചാണു വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയത്. പരീക്ഷയില്‍ കോപ്പിയടിച്ചതിനു കുട്ടിയെ പിടികൂടിയിരുന്നതായി സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലാ ക്യാമ്പസിനുള്ളില്‍ തങ്ങിയാണ് പ്രക്ഷോഭം തുടരുന്നത്. 200ലേറെ പൊലീസുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
തീ അണയ്ക്കാനെത്തിയ അഗ്നിശമന സേനയെ പ്രതിഷേധക്കാര്‍ ഏറെ നേരം ഗേറ്റിനു പുറത്ത് നിര്‍ത്തി.
