ചെന്നൈ: വടപളനിയിലെ അപ്പാര്‍ട്ടുമെന്റിലുണ്ടായ തീപിടുത്തത്തില്‍ രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ വെന്തുമരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മീനാക്ഷി (60), ശെല്‍വി (30), ശാലിനി (10), സഞ്ചയ് (4) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തമുണ്ടായത്. അഗ്‌നിശമന വിഭാഗത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏഴ് പേര്‍ രക്ഷപ്പെട്ടു.

പരിക്കേറ്റ അഞ്ച് പേര്‍ കില്‍പോക് ആശുപത്രിയില്‍ ചികിത്സയിലാണ്. അപ്പോര്‍ട്ടുമെന്റിന്റെ താഴത്തെനിലയിലാണ് അഗ്‌നിബാധയേറ്റത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഫ്‌ളാറ്റില്‍ പാര്‍ക്ക് ചെയ്തിരുന്ന 14ഓളം വാഹനങ്ങളും കത്തിനശിച്ചു.