ചെന്നൈ: ചെന്നൈയിലെ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. റാഗിങ്ങിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിനു കാരണം. കണ്ണൂര്‍ സ്വദേശി അഖില്‍ രാമചന്ദ്രന്‍, എറണാകുളം സ്വദേശി അഖില്‍ സെബാസ്റ്റ്യന്‍ ,ഫയാസ് എന്നിവര്‍ക്കാണ് കുത്തേറ്റത്. ചെന്നൈ രാജിവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ ഇവരെ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റിലായിട്ടുണ്ട്.
