ചെന്നൈ: ചെന്നൈയിലെ പ്രമുഖ വസ്ത്രവ്യവസായിയും ശരവണ സ്റ്റോര്‍സ് ഉടമയുമായ അരുണ്‍ ശരവണയുടെ മകളുടെ വിവാഹമാണ് ഇപ്പോള്‍ തമിഴ്‌നാട് മൊത്തം ചര്‍ച്ച ചെയ്യുന്നത്. ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍, സംവിധായകന്‍ ബാല തമിഴിലെ നിരവധി താരപ്രതിഭകളായ ജീവ, ഹന്‍സിക മോത്വാനി, റായി ലക്ഷ്മി തുടങ്ങിയവരും പങ്കെടുത്തിരുന്നെങ്കിലും ഈ വിവാഹത്തിന്റെ പ്രധാന ആകര്‍ഷണം വധുവിന്റെ വിവാഹ വസ്ത്രമാണ്. ഏകദേശം 1.85 കോടിയുടെ ഡൈയ്മണ്ടില്‍ തീര്‍ത്ത വധു ധരിച്ചിരുന്ന വിവാഹ വസ്ത്രമാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്.

സിനിമാ, രാഷ്ട്രീയ, ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ ഈ വിവാഹത്തിന് പങ്കെടുത്തിരുന്നു. ഐ.ടി.സി ഗ്രാന്റ് ചോള ഹോട്ടലില്‍ വച്ച് നടത്തിയ വിവാഹാഘോഷങ്ങള്‍ ഒരാഴ്ച്ച മുമ്പേ തന്നെ തുടങ്ങിയിരുന്നു. വിവാഹദിവസം ആറായിരം രൂപയുടെ ഭക്ഷണമാണ് ഒരാള്‍ക്കായി മാത്രം വിളമ്പിയത്. വരനുള്ള വിവാഹ സമ്മാനമായി റോള്‍സ് റോയ്‌സ് കാറും. വിവാഹത്തിനായി മാത്രം 13 കോടി രൂപയോളംചിലവായി എന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
