ചെന്നൈ: ചെന്നൈയിലെ മഹാബലിപുരത്ത് കാറിനുള്ളില്‍ സ്ത്രീയടക്കം മൂന്നുപേര്‍ വെന്ത് മരിച്ചു. മനാമ ഗ്രാമത്തിലെ ഈസ്റ്റ് കോസ്റ്റ് റോഡിലാണ് സംഭവം. കാര്‍ പാര്‍ക്ക് ചെയ്ത് എതാനും മിനിറ്റുകള്‍ക്കകം തീപിടിക്കുകയായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പോലീസിന് മൊഴി നല്‍കിയത്. ശനിയാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്.

അപകടകാരണം വ്യക്തമല്ല. മരിച്ചവരെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.