ചൂര്‍ണിക്കര വ്യാജരേഖ കേസ്; വ്യാജരേഖയില്‍ റവന്യൂസൂപ്രണ്ടിന്‍റെ സീല്‍ പതിപ്പിച്ചതിന് പ്യൂണിന് കോഴയായി ലഭിച്ചത് 30,000 രൂപ

  • Post category:news
  • Reading time:1 min read
You are currently viewing ചൂര്‍ണിക്കര വ്യാജരേഖ കേസ്; വ്യാജരേഖയില്‍ റവന്യൂസൂപ്രണ്ടിന്‍റെ  സീല്‍ പതിപ്പിച്ചതിന് പ്യൂണിന് കോഴയായി ലഭിച്ചത് 30,000 രൂപ

ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ റവന്യു വകുപ്പ് ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. പ്യൂണ്‍ ബി.അരുണിന്‍റെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. റവന്യൂവകുപ്പ് സൂപ്രണ്ട് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോയ സമയത്ത് വ്യാജരേഖയില്‍ അദ്ദേഹത്തിന്‍റെ സീല്‍ പതിപ്പിച്ചത് താനാണെന്ന് അരുണ്‍ പോലീസിന് മൊഴി നല്‍കി. ഇതിന് ഇയാള്‍ക്ക് കോഴയായി ലഭിച്ചത് 30,000 രൂപയാണ്. നിലംനികത്താന്‍ നല്‍കിയ അപേക്ഷയുടെ രസീത് നമ്പര്‍ ഉപയോഗിച്ചാണ് വ്യാജരേഖ ഉണ്ടാക്കിയത്.

ചൂര്‍ണിക്കര നിലംനികത്തല്‍ കേസില്‍ ഇടനിലക്കാരന്‍ അബുവിനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അരുണ്‍ കുമാറിന്‍റെ അറസ്റ്റും രേഖപ്പെടുത്തിയത്. അബുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്യൂണ്‍ അരുണിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ഓഫീസ് അറ്റന്‍ററാണ് അരുണ്‍.

കേസിലെ ഇടനിലക്കാരനായ അബുവിനെയും അരുണ്‍ കുമാറിനെയും പോലീസ് ചോദ്യം ചെയ്യുകയാണ്. രണ്ടു പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് ശ്രമിക്കുന്നത്.
റവന്യൂ നടപടിക്രമങ്ങളില്‍ കൃത്യമായ അറിവുള്ള അബു രേഖകള്‍ തയ്യാറാക്കി അരുണ്‍ കുമാറിനെ ഏല്‍പ്പിക്കുകയും അരുണ്‍ കുമാര്‍ നിലം തരപ്പെടുത്താന്‍ കൊടുത്ത അപേക്ഷയുടെ രസീത് നമ്പര്‍ വെച്ച് ഉത്തരവിന്‍റെ വ്യാജ പതിപ്പുണ്ടാക്കുകയാണ് ചെയ്തതെന്നും പോലീസ് പറയുന്നു.

0Shares