ചൂടില്‍ രക്ഷയില്ല..!ഒരു തുള്ളി വെള്ളത്തിന് വേണ്ടി വീട്ടില്‍ എത്തിയ മൂര്‍ഖന്‍ പാമ്പ് ചെയ്തത് കാണൂ…

  • Post category:news
  • Reading time:1 min read
You are currently viewing ചൂടില്‍ രക്ഷയില്ല..!ഒരു തുള്ളി വെള്ളത്തിന് വേണ്ടി വീട്ടില്‍ എത്തിയ മൂര്‍ഖന്‍ പാമ്പ് ചെയ്തത് കാണൂ…

പാലക്കാട്: വേനല്‍ കനത്തതോടെ വെള്ളം തേടി ഒരു മൂര്‍ഖന്‍ പാമ്പ്. ഒരു തുള്ളി ജലത്തിന് വേണ്ടി മനുഷ്യര്‍ നെട്ടോട്ടം ഓടുമ്പോള്‍ മിണ്ടാപ്രാണികളായ മൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും കാര്യം വളരെ ദയനീയമാണ്. കാട് വിട്ട് വെള്ളത്തിന് വേണ്ടി ഇറങ്ങിയ ഒരു മൂര്‍ഖന്‍ പാമ്പാണ് ഇപ്പോള്‍ നവമാധ്യമങ്ങളിലെ താരമായി മാറിയിരിക്കുന്നത്. പാലക്കാട് ഒരു വീട്ടിലാണ് ദാഹജലത്തിന് വേണ്ടി പാവത്താനെ പോലെ ഒരു മൂര്‍ഖന്‍ പാമ്പ് എത്തിയത്. വീട്ടുകാരാണെങ്കില്‍ പ്രതീക്ഷിക്കാതെ എത്തിയ അതിഥിയെ വെള്ളം നല്‍കിയും തലോടിയും സ്വീകരിക്കുന്നത് വീഡിയോയില്‍ കാണാം.

ഒരു സോഷ്യല്‍ മീഡിയാ ഉപയോക്താവാണ് ഇതിന്റെ വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്തത്. ‘ചൂട് കാരണം വീട്ടില്‍ എത്തിയ മൂര്‍ഖന്‍ പാമ്പിന് ആവശ്യം എന്താന്ന് മനസ്സിലായില്ലേ?, പാലക്കാട് നടന്ന സംഭവം’ എന്ന തലക്കെട്ടോടെയാണ് വീഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. എന്നാല്‍ വെള്ളം മതിയാവോളം കുടിച്ച മൂര്‍ഖന്‍ പിന്നീട് അപകടകാരിയായി പത്തി ഉയര്‍ത്തി കൊത്താന്‍ നോക്കുന്നതും വീഡിയോയില്‍ കാണാം. സമാനമായ സംഭവം കുറച്ച് നാള്‍മുമ്പേ കര്‍ണ്ണാടകയിലെ കയിഗയില്‍ നടന്നിരുന്നു. അന്ന് രാജവെമ്പാലയാണെങ്കില്‍ ഇപ്പോള്‍ ഇത് മൂര്‍ഖനാണെന്ന് മാത്രം.

0Shares