
അയ്യപ്പപ്പണിക്കരുടെ കവിതകളിൽ തുടങ്ങി സച്ചിദാനന്ദന്റെ കവിതകളിലൂടെ വികസിച്ച കവിതയുടെ ആധുനികതയുടെ പരിണാമദശയെ ഇങ്ങേയറ്റത്ത് പ്രതിനിധാനം ചെയ്യുന്നത് ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകളാണ്. ആ കവിതകളുടെ ഉടമയ്ക്ക് ഇന്നലെ അറുപത് വയസ് തികഞ്ഞു. കുമാരനാശാനെ പോലെ മരണത്തെ അപരലോകമായി കാണാന്‍ ചുള്ളിക്കാടിന്റെ യുക്തി ചിന്ത സന്നദ്ധമല്ല .അത് കവിയുടെ നിലപാടും സ്വാതന്ദ്ര്യവുമാണ് മരിച്ചാല്‍ ലബോറട്ടറിയുടെ മൂലയില്‍ കണ്ണാടി കൂട്ടില്‍ പേരൊന്നു മില്ലാതെ എല്ലിന്‍ കൂടായി നില്ക്കാന്‍ മാത്രമേ മോഹമുള്ളൂ എന്ന യുക്തിബോധ വിവേകം കവി ഉദ്ബോധിപ്പിക്കുന്നു .മരണാനന്തരം തന്റെ ശരീരം സംവദിക്കുന്നത് വൈദ്യശാസ്ത്രവിദ്യാര്‍ഥി കളോട് മാത്രമായിരിക്കും എന്ന ആധുനിക കാവ്യാവബോധം കൂടി പങ്കുവെക്കുന്നു .ബാചന്ദ്രന്‍ ചുള്ളിക്കാടിന്റെ വൈദ്യ ശാസ്ത്ര വിദ്യാര്‍ഥിക്ക് എന്ന കവിത അതിന്റെ അടയാളമാണ് .
ചുരുങ്ങിയ വാക്കുകളില്‍ ചുള്ളിക്കാടിനെപറ്റി പറയാന്‍ ശ്രമിച്ചാല്‍ അത് ഇങ്ങിനെ ഒതുക്കാം, 1957 ജൂലൈ 30 ന് പറവൂരിൽ ജനിച്ചു.എറണാകുളം മഹാരാജാസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അടിയന്തരാവസ്ഥക്കാലത്തും പിന്നീടും സി. പി. ഐ (എം. എൽ) അനുഭാവം പുലർത്തി. ജനകീയ സാംസ്കാരിക വേദി രൂപവത്കരിച്ചപ്പോൾ അതിന്റെ പ്രവർത്തനവുമായും സഹകരിച്ചു. പല തൊഴിലുകൾ ചെയ്ത ശേഷം1987ൽ കേരള സർക്കാർ സർവ്വീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ചു. 1999ൽ ബുദ്ധമതം സ്വീകരിച്ചു. തിരക്കഥകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ ടെലിവിഷൻ സീരിയലുകളിൽ അഭിനേതാവായി പ്രവർത്തിക്കുന്നു. ഇതിനും അപ്പുറത്ത് എന്തെല്ലാമോ ആണ് ഒരു തലമുറ ‘ബാലന്‍’ എന്ന് സ്നേഹത്തോടെ വിളിക്കുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാട്.
മലയാളി യുവത്വത്തിന് ഒരുകാലത്ത് വിപ്ലവത്തിൻറെ സന്ദേശം പകർന്നു നൽകിയ കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. 1990ല്‍ ഇന്ത്യയിലെ ഏറ്റവും മികച്ച യുവസാഹിത്യകാരനുള്ള സംസ്‌കൃതി അവാര്‍ഡ് നിരസിക്കുകയും സാഹിത്യത്തിന്റെ പേരിലുള്ള ഒരു അവാര്‍ഡും സ്വീകരിക്കയില്ലെന്നും പ്രഖ്യാപിച്ച ചുള്ളിക്കാട് ചങ്ങമ്പുഴയെ അപരാധിയായ ദേവന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരു പഠനത്തിന്റെയും സഹായമില്ലാതെ ജനലക്ഷങ്ങള്‍ ആസ്വദിച്ചുപോരുന്ന ഈ കാവ്യങ്ങളെ താന്‍ വിശദീകരിക്കേണ്ട കാര്യമില്ലെന്ന ആമുഖത്തോടെയാണ് തിരഞ്ഞെടുപ്പ്.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകള്‍ എന്ന പുസ്തകത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല. ചിദംബര സ്മരണകള്‍, പതിനെട്ടു കവിതകള്‍, ഡ്രാക്കുള, അമാവാസി, മാനസാന്തരം, പ്രതിനായകന്‍, ഗസല്‍ തുടങ്ങിയവയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ മറ്റു പ്രധാന കൃതികള്‍.
