ചുഴലി കാറ്റ് പോലെ തിരമാലകള്‍; തിരുവനന്തപുരം വലിയതുറയില്‍ കടലില്‍ വാട്ടര്‍ സ്പൗട്ട് പ്രതിഭാസം

  • Post category:news
  • Reading time:1 min read
You are currently viewing ചുഴലി കാറ്റ് പോലെ തിരമാലകള്‍; തിരുവനന്തപുരം വലിയതുറയില്‍ കടലില്‍ വാട്ടര്‍ സ്പൗട്ട് പ്രതിഭാസം

തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയില്‍ കടലില്‍ വാട്ടര്‍ സ്പൗട്ട് പ്രതിഭാസം. ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് വലിയതുറയിലെ കടല്‍ പാലത്തോട് ചേര്‍ന്ന് വാട്ടര്‍സ്പോര്‍ട്ട് പ്രതിഭാസം ദൃശ്യമായത്. കടലിൽ ചുഴലിക്ക് സമാനമായ രീതിയിൽ വെള്ളം കാറ്റിന്‍റെ ഗതിയിൽ മുകളിലേക്ക് ഉയരുന്നു. പിന്നീട് ചുഴലിക്കാറ്റ് പോലെ വീശിയടിക്കുന്നു. ഓഖി ദുരന്തത്തിന് മുന്‍പും ഇത്തരത്തിലുള്ള പ്രതിഭാസം കണ്ടതായി നാട്ടുകാര്‍ പറയുന്നു.

അന്തരീക്ഷ മര്‍ദത്തിന്‍റെ മാറ്റം മൂലമാണ് ചുഴിലക്കാറ്റിനോട് സാമ്യമുള്ള ഇത്തരം പ്രതിഭാസം ഉണ്ടാകുന്നത്. എന്നാല്‍ ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.എന്നാല്‍ കായലിലും കടലിലും കാണുന്ന ഇത്തരം പ്രതിഭാസങ്ങള്‍ക്ക് ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഈ പ്രതിഭാസം രൂപപ്പെട്ടതിന് ശേഷം തിരമാലയുടെ വേഗതയും കൂടി. ശക്തമായ തിരമാല തീരത്തേക്ക് എത്തിയതോടെ മത്സ്യതൊഴിലാളികള്‍ ബോട്ടുകള്‍ മാറ്റിതുടങ്ങി.

0Shares