ചുരുള്‍മുടിയില്‍ ചെത്തിപ്പൂ ചൂടി നാടന്‍ ലുക്കില്‍ പ്രിയാ വാര്യര്‍

  • Post category:news
  • Reading time:1 min read
You are currently viewing ചുരുള്‍മുടിയില്‍ ചെത്തിപ്പൂ ചൂടി നാടന്‍ ലുക്കില്‍ പ്രിയാ വാര്യര്‍

ആദ്യ ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും വൈറലായി മാറിയ നടി പ്രിയ വാര്യരുടെ പുത്തന്‍ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. താരം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തിലാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാരി ചുറ്റി ചുരുള്‍മുടിയില്‍ ചെത്തിപ്പൂ ചൂടി നാടന്‍ ലുക്കിലാണ് ഇത്തവണ ആരാധകരുടെ മുന്നിലേക്ക് പ്രിയ എത്തിയിരിക്കുന്നത്. നാട്ടിന്‍പുറത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രിയയുടെ പുതിയ ഫോട്ടോഷൂട്ട്. ഏറെക്കാലത്തിന് ശേഷമാണ് പ്രിയ ചുരുണ്ട മുടി ലുക്കില്‍ പ്രത്യക്ഷപ്പെടുന്നത്.

ആദ്യസിനിമയിലെ ഗാനം വൈറലായപ്പോള്‍ പ്രിയയുടേത് പകുതിയോളം ചുരുണ്ട മുടിയായിരുന്നു. പിന്നീട് ലോകതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നടി മേക്കോവറുകളുമായി ബന്ധപ്പെട്ട് മുടി സ്‌ട്രെയിറ്റ് ചെയ്തിരുന്നു. അഭിനയിച്ച് ആദ്യ ചിത്രം പുറത്തിറങ്ങാതെ പോലും ഇത്രയേറെ ആരാധകരെ വാരിക്കൂട്ടിയെന്ന ഖ്യാതി മറ്റൊരു നടിക്കും അവകാശപ്പെടാന്‍ ഇല്ല എന്നതാണ് പ്രിയയെ മറ്റു നടിമാരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.

ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 70 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ലണ്ടനിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്.

0Shares