
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ്ക്കെതിരെ മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗിക പീഡന പരാതി തള്ളി. സുപ്രീം കോടതി തന്നെ ഏര്‍പ്പെടുത്തിയ ആഭ്യന്തര അന്വേഷണസമിതിയാണ് പരാതിയില്‍ കഴമ്പില്ലെന്ന് കണ്ട് തള്ളിയത്.

ജസ്‌ററിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ സമിതിയാണ് പരാതി അന്വേഷിച്ചത്. ജഡ്ജിമാരായ ഇന്ദു മല്‍ഹോത്രയും ഇന്ദിര ബാനര്‍ജിയും സമിതിയില്‍ ഉള്‍പ്പെട്ടിരുന്നു.
