സ്പെയ്ന്‍: ബയേണ്‍ മ്യൂണിക്കിന്റെ മിഡ്ഫീല്‍ഡറും ചിലിയുടെ താരവുമായ ആര്‍തുറോ വിദാല്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയില്‍. അപ്രതീക്ഷിതമായ നീക്കങ്ങള്‍ക്ക് ഒടുവിലാണ് ബയേണ്‍ മ്യൂണിക്കില്‍ നിന്ന് വിദാല്‍ സ്പെയിനിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം വരെ ഇറ്റലിയിലെ ഇന്റര്‍ മിലാനിലേക്ക് വിദാല്‍ പോകും എന്നായിരുന്നു വാര്‍ത്തകള്‍. മൂന്ന് വര്‍ഷത്തേക്കാണ് വിദാല്‍ ബാഴ്സലോണയുമായി കരാര്‍ ഒപ്പിടുക. വിദാലിന്റെ മെഡിക്കല്‍ ഇപ്പോഴും ബാക്കിയാണ്.
മെഡിക്കലും വിദാലിനെ ഔദ്യോഗികമായി ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കലും എപ്പോഴാണെന്ന് ഉടന്‍ അറിയിക്കുമെന്ന് ബാഴ്സലോണ പറഞ്ഞു. അവസാന മൂന്നു വര്‍ഷമായി ബയേണ്‍ ജേഴ്സിയിലായിരുന്നു വിദാല്‍ കളിച്ചത്. മുമ്പ് യുവന്റസ് ജേഴ്സി അണിഞ്ഞും തകര്‍ത്ത് കളിച്ചിട്ടുണ്ട് വിദാല്‍. മിഡ്ഫീല്‍ഡില്‍ ഇനിയേസ്റ്റ ഒഴിഞ്ഞു വെച്ച ഇടമാകും വിദാലിനെ ബാഴ്സയില്‍ കാത്തിരിക്കുന്നത്. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ആര്‍തറിനെയും ബാഴ്സലോണ സ്വന്തമാക്കിയിരുന്നു.
ചിലിയുടെ സൂപ്പര്‍ താരം ആര്‍തുറോ വിദാല്‍ ബാഴ്സലോണയില്‍; മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍