സാന്റിയാഗോ: ചിലിയിലെ നഴ്‌സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പൊള്ളലേറ്റു. ബിയോബിയോ മേഖലയിലെ ചിഗ്വായന്റയിലാണ് സംഭവം.
പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്‌സിംഗ് ഹോമിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് 42 രോഗികള്‍ നഴ്‌സിംഗ് ഹോമിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.