ഓസട്രേലിയ: പാമ്പാണെങ്കിലും മരണം കുഞ്ഞന്‍ ചിലന്തിയുടെ രൂപത്തിലുമെത്തിയേക്കും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ. ഓസ്‌ട്രേലിയയിലെ മാരക വിഷപ്പാമ്പായ ബ്രൗണ്‍ സ്‌നേക്കും കൊടിയ വിഷമുള്ള റെഡ്ബാക്ക് ചിലന്തിയും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 
കണ്ടാല്‍ ചെറുതാണെങ്കിലും വിഷം കുത്തിവെച്ചു ഇരകളെ കൊല്ലാന്‍ കേമനാണ് റെഡ്ബാക് ചിലന്തികള്‍. ചിലന്തിയുടെ പിടിയില്‍ നിന്ന് രക്ഷപെടാന്‍ പാമ്പ് കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല. ഓസ്ട്രേലിയയിലെ വടക്കന്‍ വിക്ടോറിയയിലുള്ള ഒരു വര്‍ക്ക്ഷോപ്പില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍.
https://www.youtube.com/watch?v=7uT_AvUGebo