ചെന്നൈ: ഗൗതംമേനോന്റെ ചിയാന്‍ വിക്രം നായകനാകന്ന ധ്രുവനച്ചത്തിരത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ജനുവരി 14 ന് പുറത്ത് വിട്ട ആദ്യ ടീസറിന് വന്‍വരവേല്‍പ്പാണ് ആരാധകര്‍ക്കിടയിലുണ്ടായത്. ഇരുപത്തഞ്ച് ലക്ഷത്തിലധികം ആളുകളാണ് ആദ്യ ടീസര്‍ കണ്ടുകഴിഞ്ഞത്. ചിത്രത്തില്‍ വിക്രമിന്റെ നായികയായി എത്തുന്നത് അനു ഇമ്മാനുവലാണ്.

നരച്ച താടിയും മുടിയുമായി സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് വിക്രം ചിത്രത്തില്‍ എത്തിയിരിക്കുന്നത്. ജോണ്‍ ഡാര്‍ക്ക്മാന്‍ എന്ന രഹസ്യാന്വേഷണ ഓഫീസറായി എത്തുന്ന വിക്രത്തിന്റെ ഗംഭീര സസ്പെന്‍സ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചനകള്‍.
https://www.youtube.com/watch?v=ZmZ10DvqgkE