ചിപ്പ് ഉപയോഗിച്ച് ഇന്ധനത്തിന്റെ അളവ് കുറയ്ക്കുന്നു: കോടികള്‍ ലാഭം കൊയ്ത് പമ്പുടമകള്‍.

  • Post category:news
  • Reading time:1 min read
You are currently viewing ചിപ്പ് ഉപയോഗിച്ച് ഇന്ധനത്തിന്റെ അളവ് കുറയ്ക്കുന്നു: കോടികള്‍ ലാഭം കൊയ്ത് പമ്പുടമകള്‍.


ന്യൂഡല്‍ഹി: ഈടാക്കുന്ന തുകയ്ക്കുള്ള പെട്രോള്‍ നല്‍കാതെ ഉത്തര്‍പ്രദേശിലെ പമ്പുകളില്‍ നിന്നും ഉപഭോക്താക്കളെ പറ്റിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സംസ്ഥാനത്ത് മുഴുവനായും നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് കണ്ടെത്തിയത്. റിമോര്‍ട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ചാണ് പമ്പുകള്‍ ഉപഭോക്താക്കളെ പറ്റിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് 23 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരം തട്ടിപ്പിലൂടെ പ്രതിമാസം 200 കോടിയിലധികം രൂപ പമ്പുകള്‍ സമ്പാദിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇന്ധനം നിറയ്ക്കുന്ന മെഷീനിന്റെ ഉള്ളില്‍ ചിപ്പ് ഘടിപ്പിച്ച് ഇതി വഴി ഇന്ധനത്തിന്റെ അളവ് അഞ്ച് മുതല്‍ പത്ത് ശതമാനം വരെ കുറയ്ക്കുന്നു.റിമോട്ട് കണ്‍ട്രോള്‍ വഴി ഇന്ധനത്തിന്റെ അളവ് കുറയ്ക്കുന്നതിന് ചിപ്പ് ഒരു വയറുമായി കണക്റ്റ് ചെയ്തിട്ടുണ്ടാകും. 3000 രൂപ മാത്രമാണ് തട്ടിപ്പിന് ഉപയോഗിക്കുന്ന ചിപ്പുകളുടെ വില. നിരവധി പമ്പുകളില്‍ ഈ ചിപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന നിഗമനത്തിലാണ് സെപ്ഷ്യല്‍ ടാസ്‌ക് ഫോഴ്സ്.

0Shares