ചെന്നൈ: ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രമേയം പാസ്സാക്കാനായി നാളെ എ.ഐ.എ.ഡി.എം.കെ എംഎല്‍എമാരുടെ യോഗം നാളെ ചേരും. സത്യപ്രതിജ്ഞ ഈ മാസം നടക്കാനാണ് സാധ്യത. തമിഴ് നാട് സര്‍ക്കാര്‍ ഉപദേഷ്ടാവ് ഷീല ബാലകൃഷ്ണന് രാജി വെച്ചതിനു പുറമേ മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഗവര്‍ണര്‍ക്ക് രാജി കത്ത് നല്കിയതും ശശികല മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തയ്ക്ക് ആക്കം കൂട്ടുന്നു. ജയലളിതയുടെ വിശ്വസ്തയായിരുന്നു മലയാളി കൂടിയായ ഷീലാ ബാലകൃഷ്ണന്. സ്ഥാനം ഒഴിഞ്ഞ ഷീലയ്ക്ക് പകരം ശശികലയുടെ ഭര്‍ത്താവ് നടരാജനുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെയാണ് നിയമിക്കുന്നത് എന്ന അഭ്യൂഹവും പുറത്തുവന്നിട്ടുണ്ട്.
