ചിന്താവിഷ്ടയായ ശ്യാമള മോഷണമാണെങ്കില്‍ പ്രകാശനും മോഷണമാണ്: സത്യൻ അന്തിക്കാട്

  • Post category:news
  • Reading time:1 min read
You are currently viewing ചിന്താവിഷ്ടയായ ശ്യാമള മോഷണമാണെങ്കില്‍ പ്രകാശനും മോഷണമാണ്: സത്യൻ അന്തിക്കാട്

മലയാളികള്‍ക്ക് മുന്‍പില്‍ കാലത്തിനു മുൻപ് സഞ്ചരിച്ച ചിത്രങ്ങളാണ് ശ്രീനിവാസൻ – സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയതൊക്കെ . ഇന്നും ഇവരുടെ എല്ലാ ചിത്രങ്ങളും ഹിറ്റാണ്. എന്നാല്‍, ഒരിക്കൽ ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമ മോഷണമെന്ന് പറഞ്ഞിരുന്നു. ‘നിങ്ങള്‍ക്ക് അറിയാത്ത ഒരു സത്യം ആദ്യമായി ഞാനിവിടെ വെളിപ്പെടുത്തട്ടെ. ഈ ചിത്രത്തിന്‍റെ കഥ ഞാന്‍ മോഷ്ടിച്ചതാണ്.’ ഇത് കേട്ടിരുന്നവരൊക്കെ അമ്പരന്നു. അത്തരത്തില്‍ ഒരു ആരോപണം ആ സിനിമയെപ്പറ്റി ആരും അതുവരെ പറഞ്ഞിട്ടില്ലായിരുന്നു. നിശ്ശബ്ദതയുടെ ചില നിമിഷങ്ങള്‍ക്കുശേഷം ശ്രീനിവാസന്‍ പൂരിപ്പിച്ചു:

”നിങ്ങളുടെ ഒക്കെ ജീവിതത്തില്‍ നിന്ന് ഞാന്‍ മോഷ്ടിച്ചതാണ് ശ്യാമളയുടെ കഥ.”കേട്ടിരുന്ന സദസ്സുമുഴുവന്‍ കൈയടിച്ചു; പൊട്ടിച്ചിരിച്ചു.അത്തരത്തില്‍ നോക്കുമ്പോള്‍ പ്രകാശന്‍റെ കഥയും മോഷണമാണ്. കാലങ്ങള്‍ക്ക് ഇപ്പുറം ഇപ്പോൾ വീണ്ടും അതിനെ പറ്റിയൊക്കെ മനസ് തുറക്കുകയാണ് സത്യൻ അന്തിക്കാട്.

പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഞാനും ശ്രീനിയും ഒരു സിനിമയ്ക്കുവേണ്ടി ഒരുമിക്കുന്നത്. അതുകൊണ്ടുതന്നെ കഥ കണ്ടെത്താന്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നു. ഏകദേശം പകുതിയോളം പൂര്‍ത്തിയായ മറ്റ് രണ്ട് കഥകള്‍ മാറ്റിവെച്ചിട്ടാണ് പ്രകാശനിലേക്കെത്തുന്നത്. പിന്നീട് ആ തീരുമാനം ശരിയായിരുന്നു എന്ന് തെളിഞ്ഞത് സിനിമ ഒരു വമ്പന്‍ വിജയമായപ്പോഴാണ്. കാഴ്ചക്കാരുടെ അഭിരുചിയോടൊപ്പം സഞ്ചരിക്കാന്‍ കഴിയുമ്പോഴാണ് സൂപ്പര്‍ഹിറ്റുകളുണ്ടാകുന്നത്. സത്യന്‍ പറയുന്നു.

0Shares