ചിതറിക്കിടക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെ സാഹസിക യാത്ര ഇഷ്ടപെടുന്നവരെ കൊളുക്ക് മല വിളിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ചിതറിക്കിടക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെ സാഹസിക യാത്ര ഇഷ്ടപെടുന്നവരെ കൊളുക്ക് മല വിളിക്കുന്നു

മീശ പുലി മലയില്‍ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ എന്ന് ചാര്‍ലി ചോദിച്ചതും മലയാളികള്‍ മീശപ്പുലിമല തിരഞ്ഞ് ഇടുക്കി ജില്ലയിലേക്ക് യാത്രയായി. അതൊരു സാധാരണ യാത്ര ആയിരുന്നെങ്കില്‍ ഇത്തവണ സിനിമയുടെയോ മറ്റ് മാധ്യമങ്ങളുടെയോ സ്വാധീനമില്ലാതെ നിങ്ങള്‍ ഒരിക്കല്‍ കൂടി ഇടുക്കി ജില്ലയിലേക്ക്/ മൂന്നാര്‍ പോകണം. ചിതറിക്കിടക്കുന്ന മേഘങ്ങള്‍ക്കിടയിലൂടെ സാഹസിക യാത്ര ചെയ്‌താല്‍ നിങ്ങള്‍ കൊളുക്ക് മലയില്‍ എത്തിച്ചേരും. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 8000 അടി ഉയരത്തിൽ. മുന്നാറിൽ നിന്നും 32km ഉണ്ട് ഈ മലയിലേക്ക് , ജീപ്പിൽ മാത്രമേ പോകാൻ പറ്റുകയുള്ളു , മൂന്നാർ തേനി റൂട്ടിൽ ചിന്നകനാൽ ജംഗ്ഷൻനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ചിന്നകനാൽ സൂര്യനെല്ലി റോഡിലേക്ക് കയറി അപ്പർ സൂര്യനെല്ലിയിൽ എത്താം സ്വകാര്യ വാഹനങ്ങൾ അപ്പർ സൂര്യനെല്ലി വരെ പോകും അവിടെ നിന്നും ജീപ്പിനു പോകാം. അവിടെ നിന്നും ഹാരിസണ്‍ മലയാളം ടീ എസ്റ്റേറ്റിനുള്ളിലൂടെ ഉള്ള യാത്ര നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത ഒന്നായിരിക്കും.

തമിഴ്‌നാട് സംസ്ഥാനത്തിലെ തേനി ജില്ലയിലെ ബോഡിനായ്‌ക്കനൂർ മുൻസിപ്പാലിറ്റിയിലാണ് കൊളുക്ക് മല സ്ഥിതിചെയ്യുന്നത്. ആകാശവും ഭൂമിയുമെല്ലാം ഒന്നായി മാറുന്ന കാഴ്ച.. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള തേയിലത്തോട്ടങ്ങൾ കൊളുക്കുമലയിലാണ് ഉള്ളത്. 75 വർഷത്തിലേറെ പഴക്കമുള്ള ഒരു തേയില ഫാൿറ്ററി കൊളുക്കുമലയിൽ ഉണ്ട്. കോട്ടഗുഡി പ്ലാന്റേഷൻ ആണ് ഇപ്പോൾ അതിന്റെ ഉടമസ്ഥർ. 8651 അടി ഉയരമുള്ള മീശപുലിമല, 6988 അടി ഉയരമുള്ള തിപ്പാടമല എന്നീ മലകൾ കൊളുക്കുമലയുടെ പ്രാന്തപദേശത്താണ്. പാപ്പാത്തിചോല കൊളുക്ക് മല ട്രെക്കിംഗ് വിദേശിയരുടെ ഇഷ്ടപെട്ട പാതയാണ് . ചിത്ര ശലഭങ്ങളുടെ താഴ്വര വ്യൂ പോയിന്റ്‌ കഴിഞ്ഞു കുറച്ചു മുന്നോട്ട് പോയാൽ വിശാലമായ ഒരു ഒരു സമതലം , ഇൻസ്പെക്ഷന് വരുന്നവരുടെ ഹെലികോപ്റ്റർ ഇറങ്ങുവാൻ വേണ്ടി ഉണ്ടാക്കിയതാണ് എന്ന് പറയപെടുന്നു .

 

മൂന്നാർ പട്ടണത്തിൽ നിന്നും ഏകദേശം 35 കിലോമീറ്റർ ദൂരെയായി നിലകൊള്ളുന്ന കൊളുക്കുമലയിലേക്ക് റോഡ് മാർഗ്ഗമുള്ള പ്രവേശനം കേരളത്തിൽ നിന്ന് മാത്രമേയുള്ളൂ എന്ന് അറിയുമ്പോഴാണ് ഒരിക്കല്‍ പോലും അവിടേക്ക് ചെന്നിട്ടില്ലാത്തവര്‍ക്ക് നഷ്ടബോധം തോന്നുക.

0Shares