
തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്നാട് സ്വദേശി മുരുകന്റെ കുടുംബത്തോട് തമിഴില്‍ മാപ്പ് ചോദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയത്ത് കൃത്യമായ ചികിത്സ കിട്ടാതെ മുരുകന് മരണം സംഭവിച്ചത് പോലെയുള്ള സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുരുകന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്ക് ചേരുന്നുവെന്നും, ഇക്കാര്യത്തില്‍ നിയമമോ നിമയഭേദഗതിയോ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറയുന്നു. തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പ്രൊഫൈലിലും പേജിലുമാണ് മുഖ്യമന്ത്രി തമിഴിൽ മാപ്പ് പറഞ്ഞുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്.
