
യു.എ.ഇയില്‍ ചികിത്സാ പിഴവുമൂലം മലയാളി നഴ്‌സ് മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരമായി നാലു ലക്ഷം ദിര്‍ഹം (ഏകദേശം 78 ലക്ഷം രൂപ) നല്‍കാന്‍ ഷാര്‍ജ കോടതി വിധി. ഷാര്‍ജാ യുണിവേഴ്‌സിറ്റി ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്ന കൊല്ലം പത്തനാപുരം സ്വദേശിയായ ബ്ലെസി ജോസഫ് ഏബ്രഹാം(32) മരിച്ച സംഭവത്തിലാണ് വിധി. ഭര്‍ത്താവും ദുബായ് നഗരസഭയില്‍ ലാബ് അനലിസ്റ്റുമായ ജോസഫ് ഏബ്രഹാമാണു കോടതിയെ സമീപിച്ചത്.

യുവതിക്ക് ചികിത്സ നല്‍കിയ ഷാര്‍ജയിലെ ഡോ.സണ്ണി മെഡിക്കല്‍ സെന്ററും ഡോക്ടര്‍ രാജാറാം പി.നാരായണരയും ചേര്‍ന്നാണ് നഷ്ടപരിഹാര തുക നല്‍കേണ്ടത്. 2015 നവംബറില്‍ അണുബാധയെത്തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയപ്പോഴാണ് മലയാളി നഴ്‌സ് ചികിത്സാ പിഴവ് മൂലം മരിച്ചത്. ആന്റിതബയോട്ടിക് കുത്തിവയ്പ് നടത്തിയതോടെ അബോധാവസ്ഥയിലായ ബ്ലെസിയെ അല്‍ ക്വാസിമി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു.
മരുന്നിന്‍റെ പാര്‍ശ്വഫലം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. അലി ഇബ്രാഹിം അഡ്വക്കറ്റ്‌സ് ആന്‍ഡ് ആന്‍ഡ് ലീഗല്‍ കണ്‍സള്‍ട്ടന്‍സ് വഴിയായിരുന്നു കേസ് നല്‍കിയത്. ജൂലൈ 17ന് ഷാര്‍ജാ കോടതി നാരായണരയെ കുറ്റക്കാരനായി വിധിച്ചിരുന്നു. സംഭവശേഷം യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഡോക്ടറെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെയും ഇന്റജര്‍പോളിന്‍റെയും സഹായത്തോടെ തിരികെയെത്തിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.
