ജോര്‍ദാന്‍: ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് ഒലിച്ചുപോയി 17 പേര്‍ മരിച്ചു. ജോര്‍ദാന്‍ ഇസ്രായേല്‍ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. ചാവുകടലിലേക്ക് വിനോദ യാത്രക്ക് പോയ കുട്ടികളും അധ്യാപകരുമാണ് അപകടത്തില്‍പ്പെട്ടത്. 37 കുട്ടികളും ഏഴ് ജീവനക്കാരുമാണ് സ്‌കൂള്‍ ബസിലുണ്ടായിരുന്നത്. മരിച്ചവരില്‍ അധികവും 14 വയസിനു താഴെയുള്ള സ്‌കൂള്‍ കുട്ടികളാണ്. 11 പേര്‍ക്ക് ദുരന്തത്തില്‍ പരിക്കേറ്റു. 34 പേരെ രക്ഷപ്പെടുത്താനും സാധിച്ചതായി അധികൃതര്‍ അറിയിച്ചു.
മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ പറയുന്നു. ജോര്‍ദാന്റെ അപേക്ഷപ്രകാരം രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ അയച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ അധികൃതര്‍ പറഞ്ഞു. പ്രധാനപ്പെട്ട വിനോദ കേന്ദ്രങ്ങളിലൊന്നാണ് ചാവുകടല്‍. എന്നാല്‍ പ്രദേശത്ത് എപ്പോഴും വെള്ളപ്പൊക്ക സാധ്യതയുള്ളതാണ്.
ചാവുകടലില്‍ വെള്ളപ്പൊക്കം; സ്‌കൂള്‍ ബസ് ഒഴുക്കില്‍പ്പെട്ട് 17 പേര്‍ മരിച്ചു