ചാര്‍ജ് ചെയ്യാനായി വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറിയും ഉപകരണങ്ങളും കത്തി നശിച്ചു; ഞെട്ടല്‍ മാറാതെ വീട്ടുകാര്‍

  • Post category:news
  • Reading time:1 min read
You are currently viewing ചാര്‍ജ് ചെയ്യാനായി വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കിടപ്പുമുറിയും ഉപകരണങ്ങളും കത്തി നശിച്ചു; ഞെട്ടല്‍ മാറാതെ വീട്ടുകാര്‍

തിരുവനന്തപുരം: ചാര്‍ജിന് വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു കിടപ്പുമുറിയും ഉപകരണങ്ങളും കത്തി നശിച്ചു. തിരുവനന്തപുരം പുത്തൂര്‍ ചെറുപൊയ്ക തെക്ക് ഓതിരംമുകള്‍ റിനു ഭവനിലാണ് സംഭവം. വൈകിട്ടു മൂന്നരയോടെയാണ് തീപിടിത്തമുണ്ടായത്. വീടിനകം ഒന്നാകെ കത്തിനശിച്ചതിന്റെ ഞെട്ടലിലാണ് ലീലാമ്മ പാപ്പച്ചനും മരുമകളും. ചാര്‍ജിന് വച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചാണ് വീടിന്റെ കിടപ്പുമുറിയും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചത്. അതെ സമയം ജീവാപായമുണ്ടായില്ലെന്ന ആശ്വാസത്തിലാണ് വീട്ടുകാര്‍. ലീലാമ്മയും മരുമകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവര്‍ വീടിനു പുറത്തു ജോലിയിലായിരുന്നു. കിടപ്പുമുറിയില്‍നിന്നു പുക ഉയരുന്നതു കണ്ട് ഓടിയെത്തിയപ്പോള്‍ തീ ആളിപ്പടരുന്നതാണു കണ്ടത്. തുടര്‍ന് ലാപ്‌ടോപ്, കിടക്ക, ഫാന്‍, അലമാര, ശുചിമുറിയുടെ കതക് എന്നിവയും കത്തിനശിക്കുകയും ജനാലച്ചില്ലുകള്‍ പൊട്ടിത്തെറിച്ചു ചെയ്തു. നാട്ടുകാര്‍ എത്തിയാണ് തീയണച്ചത്.

0Shares