ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍: പോരാട്ടം അടച്ചിട്ട സ്റ്റേഡിയത്തില്‍

  • Post category:news
  • Reading time:1 min read
You are currently viewing ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍: പോരാട്ടം അടച്ചിട്ട സ്റ്റേഡിയത്തില്‍

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ഫുട്ബോള്‍ ഫൈനലിന്‍ ഇത്തവണ ചില പ്രത്യേകതയുണ്ട്. ശനിയാഴ്ച അര്‍ധരാത്രി 12.15നു ലണ്ടനിലെ കാര്‍ഡിഫ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ മത്സരം മേല്‍ക്കൂര അടച്ചിട്ട വേദിയിലായിരിക്കും . ഇത് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലെന്ന റെക്കോര്‍ഡും കൂടിയാണ്. തുടര്‍ച്ചയായ രണ്ടാം കിരീടമെന്ന ഇതുവരെ ഒരു ടീമിനും സാധിച്ചിട്ടില്ലാത്ത ആ റെക്കോര്‍ഡ് തേടി റയല്‍ മാഡ്രിഡ് ഇറ്റാലിയന്‍ അതികായന്‍മാരായ യുവന്റസിനെ നേരിടും. 11 കിരീടങ്ങള്‍ ഇതിനകം തങ്ങളുടെ ഷെല്‍ഫിലെത്തിച്ച റയല്‍ 12ാം കിരീടമാണ് ലക്ഷ്യമിടുന്നതെങ്കില്‍ യുവന്റസ് സ്വപ്നം കാണുന്നത് മൂന്നാമത്തെ ട്രോഫിയാണ്. ആറു തവണയാണ് യുവന്റസിന് ഫൈനലില്‍ കാലിടറിയത്. കൂടുതല്‍ തവണ ഫൈനലില്‍ തോറ്റ ടീമും യുവന്റസ് തന്നെയാണ്.ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ ദിവസങ്ങള്‍ക്കു മുമ്പുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മാഞ്ചസ്റ്ററില്‍ നടന്ന ഭീകരാക്രമണത്തില്‍ 22 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

0Shares