ചാമ്പ്യന്‍സ് ലീഗ് ഫൈനലിൻ്റെ കണ്ണീരായി മുഹമ്മദ് സല; താരത്തിൻ്റെ ലോകകപ്പ് പ്രതീക്ഷക്ക് മങ്ങലേറ്റു

  • Post category:news
  • Reading time:1 min read
You are currently viewing ചാമ്പ്യന്‍സ് ലീഗ് ഫൈനലിൻ്റെ കണ്ണീരായി മുഹമ്മദ് സല; താരത്തിൻ്റെ ലോകകപ്പ് പ്രതീക്ഷക്ക് മങ്ങലേറ്റു

കീവ് (ഉക്രൈൻ): ചാംപ്യന്‍സ് ലീഗിൻ്റെ ഫൈനല്‍ വരെ ലിവര്‍പൂളിനെ എത്തിച്ചിട്ട് ഫൈനല്‍ മുഴുവന്‍ കളിക്കാന്‍ പറ്റാത്ത അവസ്ഥ. ചാംപ്യന്‍സ് ലീഗില്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ നേരിടുന്നതിനിടെ പരിക്കേറ്റതാണ് ലിവര്‍പൂള്‍ താരത്തിന് തിരിച്ചടിയായത്. റയല്‍ പ്രതിരോധതാരം സെര്‍ജിയോ റാമോസിൻ്റെ ഫൗളാണ് സലായെ വീഴ്ത്തിയത്. എന്നാല്‍ റഫറി കാര്‍ഡൊന്നും നല്‍കിയതുമില്ല. പരിക്കേറ്റ താരം കണ്ണീരോടെയാണ് മൈതാനം വിട്ടത്.ഇതോടെ സലയുടെ ലോകകപ്പ് സാധ്യതകളിലും നിഴല്‍ വീണു. താരത്തിൻ്റെ ഇടതു തോളെല്ലിൻ്റെ സ്ഥാനം മാറിയതായാണ് സൂചന. 27 വര്‍ഷത്തിന് ശേഷമാണ് ഈജിപ്തുകാര്‍ ലോകകപ്പ് യോഗ്യത നേടുന്നത്. അത് കെണ്ട് തന്നെ റഷ്യന്‍ ലോകകപ്പില്‍ ഈജിപ്തിൻ്റെ മുഴുവന്‍ പ്രതീക്ഷയും സലായിലാണ്. ലിവര്‍പൂളിനായി ഈ സീസണില്‍ 44 ഗോളുമായി മിന്നുന്ന ഫോമിലായിരു?ന്നു താരം. ചാന്പ്യന്‍സ് ലീഗില്‍ 10 ഗോളാണ് സലാ നേടിയത്.

0Shares