ചാന്ദ്‌നി ചൗക്കിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.

  • Post category:news
  • Reading time:1 min read
You are currently viewing ചാന്ദ്‌നി ചൗക്കിലെ തുണിക്കടയില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.


ന്യൂഡല്‍ഹി: ഷോര്‍ട്ട് സെര്‍ക്യൂട്ടിനെ തുടര്‍ന്ന് ഡല്‍ഹി ചാന്ദ്നി ചൗക്കിലെ മോട്ടി ബസാറില്‍ വന്‍ തീപിടിത്തം. ആളപായമില്ല. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

ബസാറിലെ തുണിക്കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയുടെ 11 യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.

0Shares