ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് എ.ഐ.സി.സിയുടെ വിലക്ക്

  • Post category:news
  • Reading time:1 min read
You are currently viewing ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ക്ക് എ.ഐ.സി.സിയുടെ വിലക്ക്

ന്യൂഡല്‍ഹി: ചാനല്‍ ചര്‍ച്ചകളില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികളെ വിലക്കി എ.ഐ.സി.സി നേതൃത്വം.
ഒരു മാസത്തേക്കാണ് പാര്‍ട്ടി പ്രതിനിധികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് വക്താക്കളെ ടെലിവിഷന്‍ ചര്‍ച്ചകളുടെ പാനലില്‍ ഉള്‍പ്പെടുത്തരുതെന്ന് ചാനല്‍ പ്രതിനിധികളോടും എ.ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.കോണ്‍ഗ്രസിനോട് ചാനലുകള്‍ സ്വീകരിക്കുന്ന പക്ഷപാത പൂര്‍ണ്ണമായ സമീപനത്തെ കുറ്റപ്പെടുത്തി നേതൃത്വം മുന്‍പും രംഗത്തെത്തിയിരുന്നു. അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാജി സന്നദ്ധതയെ തുടര്‍ന്ന് പാര്‍ട്ടി പ്രതിസന്ധി ഘട്ടം നേരിടുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പില്‍ വെറും 52 സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.

0Shares