ലണ്ടന്‍: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ചാംപ്യന്‍സ് ട്രോഫി ഫൈനലിലും നോമ്പ് മുടക്കില്ല. ഈജിപ്ഷ്യന്‍ പത്രമായ അല്‍ മസ്രി അല്‍ യൗമാണ് സലാഹ് വ്രതം അനുഷ്ടിച്ചാവും ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുകയെന്ന വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉക്രയിനിലാണ് റയല്‍ മാഡ്രിഡിനെതിരായ ഫൈനല്‍ മല്‍സരം നടക്കുന്നത്. ദീര്‍ഘദൂര യാത്രകളില്‍ വ്രതം എടുക്കുന്നതില്‍ മതം ഇളവ് നല്‍കുന്നുണ്ടെങ്കിലും ഫൈനല്‍ മല്‍സരം നടക്കുന്ന ദിവസവും സലാഹ് നോമ്പ് നോല്‍ക്കും.
ലാഹ് മികച്ച പ്രകടനം പുറത്തെടുക്കുന്നതിന് വേണ്ടി സലാഹിന്റെ കുടുംബാഗങ്ങള്‍ നാട്ടില്‍ ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെന്നും പത്ര റിപോര്‍ട്ടിലുണ്ട്. ലിവര്‍പൂളിലെ സലാഹിന്റെ സഹതാരമായ സാദിയോ മാനെയും നോമ്പ് നോറ്റാവും ചാംപ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുകയെന്നാണ് റിപോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
ചാംപ്യന്‍സ് ട്രോഫി ഫൈനലിലും മുഹമ്മദ് സലാഹ് നോമ്പ് മുടക്കില്ല