തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നടത്താനിരുന്ന സമവായ നീക്കങ്ങള്‍ പാളി. തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി. പുനപരിശോധനാ ഹര്‍ജിയിലെ തീരുമാനത്തിനുശേഷം മതി ചര്‍ച്ചയെന്ന് തന്ത്രി കുടുംബം അറിയിച്ചു. അതേസമയം തന്ത്രി കുടുംബം ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രിയും പ്രതികരിച്ചു. എന്‍.എസ്.എസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിയുമായി നടത്താനിരുന്ന ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറിയത്. പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായതിന് ശേഷം ചര്‍ച്ചയാകാമെന്ന് തന്ത്രി കണ്ഠരര് മോഹനര് അറിയിക്കുകയായിരുന്നു.
നാളെയായിരുന്നു മുഖ്യമന്ത്രിയുമായി നടത്താനിരുന്ന കൂടിക്കാഴ്ച. തന്ത്രി കുടുംബത്തിന്റെ നിലപാട് മാറ്റം ഇതോടെ സര്‍ക്കാരിന്റെ അനുനയ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. ശബരിമല വിഷയത്തില്‍ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു തന്ത്രി കുടംബവുമായി സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുത്തത്.
ചര്‍ച്ചയില്‍ നിന്ന് തന്ത്രി കുടുംബം പിന്മാറി; ചര്‍ച്ചയ്ക്ക് വന്നാല്‍ അപ്പോള്‍ നോക്കാമെന്ന് മുഖ്യമന്ത്രി