ലണ്ടന്‍: 1912 ല്‍ മുങ്ങിയ ടൈറ്റാനിക്കിലെ ഒരു വസ്തുവിന് ലേലത്തിന് ലഭിച്ചത് 18,10,00 പൗണ്ട്(ഏകദേശം 149,98,283 ഇന്ത്യന്‍ രൂപ). ടൈറ്റാനികില്‍ നിന്ന് രക്ഷപ്പെട്ട മേബല്‍ ബെന്നറ്റ് എന്ന യാത്രികയുടെ നിശാ വസ്ത്രമാണ് ലേലത്തില്‍ വന്‍ തകയ്ക്ക് വിറ്റുപോയത്. 80,000 പൗണ്ടിനായിരുന്നു ഈ വസ്ത്രം ലേലത്തിന് വച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലുമപ്പുറം ഇരട്ടി വിലക്കാണ് ബ്രിട്ടീഷുകാരനായ ആന്‍ഡ്രു അല്‍ഡ്രിഡ്ജ് ലേലത്തില്‍ വസ്ത്രം സ്വന്തമാക്കിയത്.

1974 ല്‍ മരിച്ച ബെന്നറ്റ് അപകട സമയത്ത് ധരിച്ചിരുന്ന വസ്ത്രമായിരുന്നു ഇത്. ടൈറ്റാനിക്കില്‍ ഉയര്‍ന്ന ക്ലാസില്‍ യാത്ര ചെയ്തിരുന്ന ബെന്നറ്റ് തണുപ്പില്‍ നിന്നും രക്ഷ നേടാനാണ് ഈ കോട്ട് ധരിച്ചത്.