ഹവായ്: ഹിരോഷിമ-നാഗസാക്കി ആക്രമണത്തിന്റെ 75 വര്‍ഷം തികയുന്ന ഘട്ടത്തില്‍ ആ ഓര്‍മയെ അനുസ്മരിക്കാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും പേള്‍ഹാര്‍ബറിലെത്തി. രണ്ടാം ലോക മഹായുദ്ധത്തോടെ തകര്‍ന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഈ ചരിത്ര പ്രധാനമായ കൂടികാഴ്ച്ചയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ജപ്പാന്‍ രാഷ്ട്രീയ നേതാക്കള്‍ മുമ്പും പേള്‍ഹാര്‍ബര്‍ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു നേതാവ് ആക്രമണത്തിന്റെ സ്മാരകം സന്ദര്‍ശിക്കുന്നത്. പ്രസിഡന്റ് കാലാവധി അവസാനിക്കാനിരിക്കെ ഒരു രാഷ്ട്രീയ നേതാവുമായുള്ള ഒബാമയുടെ അവസാനത്തെ സന്ദര്‍ശനമാണിത്. 1941ല്‍ നടന്ന പേള്‍ഹാര്‍ബര്‍ ആക്രമണത്തില്‍ 2,300 അമേരിക്കക്കാര്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇതിന് പ്രതികാരമെന്നോണം 1945ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് പ്രയോഗത്തില്‍ രണ്ട് ലക്ഷത്തിലധികം ആളുകളാണ് കൊല്ലപ്പെട്ടത്.
