ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ലേയ്ക്ക് താഴ്ന്നു

  • Post category:news
  • Reading time:1 min read
You are currently viewing ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ലേയ്ക്ക് താഴ്ന്നു

മുംബൈ: രൂപയുടെ മൂല്യത്തില്‍ സര്‍വകാല ഇടിവ് തുടരുന്നു. ചരിത്രത്തില്‍ ആദ്യമായി ഇന്ന് അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 71 ലെത്തി. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 70.74 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ വ്യാപാരം തുടങ്ങിയത് 71 രൂപയിലായിരുന്നു. 70.89 ആണ് ഇന്നത്തെ ഏറ്റവും ഉയര്‍ന്ന മൂല്യം. കഴിഞ്ഞവര്‍ഷം ജൂണ്‍ പാദത്തിലെ 5.6 ശതമാനത്തെ അപേക്ഷിച്ച് ഈവര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ 7.6 ശതമാനത്തില്‍ ജി.ഡി.പി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കൂടുന്നതും ഡോളറിന്റെ ആവശ്യം വര്‍ധിച്ചതുമാണ് രാജ്യത്തെ കറന്‍സിക്ക് വീണ്ടും തിരിച്ചടിയായത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരയുദ്ധം മൂര്‍ച്ഛിച്ചതുകാരണം ചൈനയുടെ യുവാന്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും ഇടിവുണ്ടായിട്ടുണ്ട്. രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എങ്കിലും പ്രവാസികളെ സംബന്ധിച്ച് ഇതു ശുഭവാര്‍ത്തയാണ്. പ്രവാസികള്‍ക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തിലും വലിയ വ്യത്യാസം ആണ് ഉണ്ടാകുന്നത്.

0Shares