ചരിത്രം സൃഷ്ടിക്കാന്‍ സുഹാസിനി; വനിത റിപ്പോര്‍ട്ടര്‍ പൊലീസ് സംരക്ഷണത്തില്‍ മലകയറുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ചരിത്രം സൃഷ്ടിക്കാന്‍ സുഹാസിനി; വനിത റിപ്പോര്‍ട്ടര്‍ പൊലീസ് സംരക്ഷണത്തില്‍ മലകയറുന്നു

പമ്പ: ചരിത്രത്തിലേക്ക് നടന്നുകയറാന്‍ വനിതാ റിപ്പോര്‍ട്ടര്‍ സുഹാസിനി സന്നിധാനത്തേക്ക്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടറായ സുഹാസിനി രാജാണ് സന്നിധാനത്തേക്ക് പോകുന്നത്. ലക്‌നൗ സ്വദേശിയാണ് സുഹാസിനി.ന്യൂയോര്‍ക്ക് ടൈംസിന്റെ ദില്ലി റിപ്പോര്‍ട്ടറാണ് സുഹാസിനി.പൊലീസ് സംരക്ഷണത്തില്‍ മലകയറുന്നത്. ഒരു സംഘം പൊലീസ് ഇവരെ അനുഗമിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ റിപ്പോര്‍ട്ടറെ പമ്പയില്‍ തടയാന്‍ ശ്രമിച്ചെങ്കിലും റിപ്പോര്‍ട്ടിങ്ങിനെത്തിയതാണെന്ന് ഇവര്‍ പ്രതിഷേധക്കാരോട് വ്യക്തമാക്കി.തുടര്‍ന്ന് പൊലീസ് ഇവര്‍ക്ക് സംരക്ഷണം ഒരുക്കുകയായിരുന്നു.

0Shares