ചരിത്രം കുറിക്കാന്‍ ‘ഗ്രേറ്റ് ഫാദറായി മമ്മൂക്ക എത്തുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing ചരിത്രം കുറിക്കാന്‍ ‘ഗ്രേറ്റ് ഫാദറായി മമ്മൂക്ക എത്തുന്നു.

കൊച്ചി: മമ്മൂട്ടിയുടെ പുതിയ കിടിലന്‍ ലുക്കില്‍ കണ്ണും തള്ളി നില്‍ക്കുകയാണ് മമ്മൂക്ക ആരാധകര്‍.റിലീസിനായി കാത്തിരിക്കുന്ന ദ ഗ്രേറ്റ് ഫാദറിന്റെ മോഷന്‍ പോസ്റ്ററിലാണ് കാണികളെ ത്രസിപ്പിക്കുന്ന മട്ടില്‍ മമ്മൂട്ടി എത്തുന്നത്. 55 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടത് നാലു ലക്ഷത്തിലധികം പ്രേക്ഷകര്‍. തകര്‍പ്പന്‍ ബാക്ഗ്രൗണ്ട് മ്യൂസിക്കിലൂടെ തമിഴ് നടി സ്നേഹ, ബാലതാരം അനിഘ എന്നിവരെ തുടക്കത്തില്‍ പരിചയപ്പെടത്തിയ ശേഷം വീഡിയോയുടെ അവസാനമാണ് തൊപ്പി വച്ച് താടി ലുക്കില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവരും ചിത്രത്തില്‍ എത്തുന്നുണ്ട്. മാര്‍ച്ച് 30ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമക്കായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

0Shares