ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ല; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

  • Post category:news
  • Reading time:1 min read
You are currently viewing ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ല; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം

ഭൂപരിഷ്‌കരണ നിയമത്തിന്‍റെ സുവര്‍ണജൂബിലി പ്രസംഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സി.അച്യുതമേനോന്‍റെ പേര് പരാമര്‍ശിക്കാത്തതിനെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. ഇടതുപക്ഷ രാഷ്ട്രീയത്തിന് ഭൂഷണമല്ലെന്നാണ് മുഖപ്രസംഗം വിമര്‍ശിക്കുന്നത്.

ചരിത്ര വസ്തുതകളെ മുഖ്യമന്ത്രി മനഃപൂര്‍വ്വം തമസ്‌കരിച്ചുവെന്നും മുഖപത്രം കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ചരിത്രം ഐതിഹ്യങ്ങളോ കെട്ടുകഥകളോ അല്ലെന്നും സി.പി.ഐ മുഖപത്രം ചൂണ്ടികാണിക്കുന്നു.

0Shares