
കസാന്‍: മുന്‍ ലോകചാംപ്യന്‍മാരായ ജര്‍മനിയെ അട്ടിമറിച്ച് ദക്ഷിണ കൊറിയ. 2014 ലോകകപ്പിലെ ചാംപ്യന്‍മാരായ ജര്‍മനി കൊറിയയോട് രണ്ടു ഗോളിന് തോറ്റ് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. ഇന്‍ജുറി ടൈമില്‍ കിം യോങ് ഗ്യോനിലൂടെ ആദ്യ ഗോള്‍ നേടിയ ദക്ഷിണ കൊറിയ നാലു മിനിറ്റുകള്‍ക്കു ശേഷം ഹ്യൂങ് മിന്‍ സണ്ണിലൂടെ രണ്ടാമത്തെ ഗോളും നേടി. മൂന്നു മല്‍സരങ്ങളില്‍ രണ്ടും തോറ്റ് ഗ്രൂപ്പില്‍ അവസാനസ്ഥാനക്കാരായാണ് ജര്‍മനിയുടെ മടക്കം.
ഇതോടെ മൂന്നു മല്‍സരങ്ങളില്‍നിന്ന് ആറു പോയിന്റ് വീതം നേടിയ സ്വീഡനും മെക്സിക്കോയും പ്രീക്വാര്‍ട്ടറില്‍ കടന്നു. സ്വീഡന്‍ ഒന്നാം സ്ഥാനക്കാരായപ്പോള്‍ മെക്സിക്കോ രണ്ടാം സ്ഥാനത്തെത്തി. ജര്‍മനിയെ വീഴ്ത്തിയ ദക്ഷിണകൊറിയ മൂന്നാം സ്ഥാനക്കാരായാണ് റഷ്യയില്‍ നിന്ന് മടങ്ങുന്നത്. ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി തലതാഴ്ത്തിയാണ് ജര്‍മനിക്ക് മടങ്ങുന്നത്.
ഇവിടെ ആവര്‍ത്തിച്ചത് ചരിത്രമാണ് കാരണം ലോകകപ്പില്‍ ചാമ്പ്യന്‍മാരുടെ കാലിടറല്‍ പുതുചരിത്രമല്ല. 1966 രണ്ട് തവണ ചാമ്പ്യന്‍മാരായി എത്തിയ ബ്രസീല്‍ ആദ്യ റൌണ്ടില്‍ പുറത്ത്. അതും സാക്ഷാല്‍ പെലെയും ഗരിഞ്ചയുമടങ്ങുന്ന സംഘം, 2002 ഫ്രാന്‍സ് 98ല്‍ ചാമ്പ്യന്മാരായതിന്റെ മികവുമായാണ് എത്തിയത്. പക്ഷേ ഗ്രൂപ്പ് കയറാന്‍ കഴിഞ്ഞില്ല. 2010 ദക്ഷിണാഫ്രിക്കയിലെത്തിയപ്പോള്‍ 2006ല്‍ ചാമ്പ്യന്മാരായിരുന്ന ഇറ്റലിക്ക് കാലിടറി. ആദ്യ റൌണ്ടില്‍ പുറത്ത്. 2014 ടിക്കിടാക്കയുമായി 2010ല്‍ ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ ബ്രസീലില്‍ നിന്ന് ആദ്യ റൗണ്ടില്‍ തന്നെ മടങ്ങി.2018 ചാമ്പ്യന്മാരായി 2018ല്‍ റഷ്യയിലെത്തിയ ജര്‍മനി ഇപ്പോല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്.
