ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികളുടെ കല്ലേറ്; ക്ലീനര്‍ മരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികളുടെ കല്ലേറ്; ക്ലീനര്‍ മരിച്ചു

കൊച്ചി: ചരക്കുലോറി സമരത്തിനിടെ സമരാനുകൂലികളുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് കല്ലേറില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയെ വാളയാര്‍ ചെക്പോസ്റ്റിലാണ് ആക്രമണമുണ്ടായത്. പതിനഞ്ച് പേരടങ്ങിയ സംഘമാണ് ലോറിയ്ക്കു നേരെ കല്ലെറിഞ്ഞത്സമരം നാലാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ പച്ചക്കറി ലോറികളും തടയുമെന്ന് പറഞ്ഞിരുന്നു. അതിന്റെ ഭാഗമായാണ് പതിനഞ്ചോളം വരുന്ന സംഘം ലോറിക്ക് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. കോയമ്പത്തൂരില്‍ നിന്നും ചെങ്ങന്നൂരിലേക്ക് വന്ന ലോറിയ്ക്ക് നേരെയായിരുന്നു കല്ലേറുണ്ടായത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares