ചണ്ഡീഗഢ്: ഹരിയാണയിലെ ജിന്ദ് ജില്ലയില്‍ കനാലില്‍ നിന്ന് 11 മൃതദേഹങ്ങളും നാല് തലയോട്ടികളും ലഭിച്ചു. കനാല്‍ വൃത്തിയാക്കുന്നതിനിടയിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മൃതദേഹങ്ങള്‍ക്ക് ഒന്ന് മുതല്‍ പത്ത് മാസം വരെ പഴക്കമുണ്ടെന്നാണ് ലഭിച്ച വിവരം. ഇതിലൊന്ന് പഞ്ചാബിലെ പട്യാല സ്വദേശി സത്‌നാം സിങ്ങാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

പഞ്ചാബില്‍നിന്ന് ഹരിയാനയിലേക്ക് കനാല്‍ പ്രവേശിക്കുന്ന സ്ഥലമായ നര്‍വാണ ഭാഗത്തുനിന്ന് എട്ട് മൃതദേഹങ്ങളും ഗാര്‍ഹി മേഖലയില്‍നിന്ന് മൂന്ന് മൃതദേഹങ്ങളും തലയോട്ടികളുമാണ് കണ്ടെത്തിയത്. എങ്ങനെ ഇത്രയധികം മൃതദേഹങ്ങള്‍ കനാലിലെത്തിയെന്ന കാര്യം വ്യക്തമല്ല. പലപ്പോഴും കുളിക്കുന്നതിനിടെ ആളുകള്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.