ചടങ്ങിനിടേ വരന്‍ തലപ്പാവ് ഊരിയത് പുലിവാലായി; കതിര്‍മണ്ഡപത്തിലിരിക്കുകയായിരുന്ന വധു ഡോക്ടറായ വരനെ വേണ്ടെന്നു പറഞ്ഞു; കാരണം ചോദിച്ചറിഞ്ഞ ബന്ധുക്കള്‍ അമ്പരന്നു

  • Post category:news
  • Reading time:1 min read
You are currently viewing ചടങ്ങിനിടേ വരന്‍ തലപ്പാവ് ഊരിയത് പുലിവാലായി; കതിര്‍മണ്ഡപത്തിലിരിക്കുകയായിരുന്ന വധു ഡോക്ടറായ വരനെ വേണ്ടെന്നു പറഞ്ഞു; കാരണം ചോദിച്ചറിഞ്ഞ ബന്ധുക്കള്‍ അമ്പരന്നു

പട്‌ന: വരന് കഷണ്ടിയുണ്ടെന്ന് വിവാഹ വേദിയില്‍ വച്ച് തിരിച്ചറിഞ്ഞ യുവതി വിവാഹത്തില്‍ നിന്നും പിന്മാറി. ഇതേതുടര്‍ന്ന് വരന്‍ സമീപവാസിയായ നിര്‍ധന യുവതിയെ വിവാഹം കഴിച്ച് പ്രതികാരം തീര്‍ത്തു. ബിഹാറിലെ സിലിഗുരിയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഡല്‍ഹി സ്വദേശിയയായ ന്യൂറോ സര്‍ജന്‍ ഡോ.രവി കുമാറും വധുവും തമ്മില്‍ ഒരു വര്‍ഷം മുന്‍പായിരുന്നു വിവാഹ നിശ്ചയം നടത്തിയത്. ആയിരത്തിലേറെ കിലോമീറ്റര്‍ സഞ്ചരിച്ചാണ് വരന്‍ വിവാഹത്തിനായി സിലിഗുരിയില്‍ എത്തിയത്. വധുവിന്റെ അച്ഛനും വരന്റെ അച്ഛനും പരസ്പരം സുഹൃത്തുക്കളായിരുന്നു. ഡോ. രവികുമാറിന്റെ വീട്ടില്‍ വധുവിന്റെ അച്ഛന്‍ ഏതാനും തവണ താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു ശേഷമാണ് ഡോ. രവി കുമാറിനെ മകള്‍ക്കായി വിവാഹം ആലോചിച്ചത്. അങ്ങനെ വിവാഹ ദിവസം എത്തി. ചടങ്ങുകള്‍ ആഘോഷ പൂര്‍വ്വം തുടങ്ങി. അതിഥികളില്‍ പലരും ഭക്ഷണവും കഴിച്ചും തുടങ്ങി. ചടങ്ങുകളുടെ ഭാഗമായി വസ്ത്രം കൈമാറിയ ശേഷം വിവാഹ മണ്ഡപത്തിലേയ്ക്ക് കയറിയ വരന്‍ ആചാര പൂര്‍വ്വം തലയില്‍ വച്ചിരുന്ന തലപ്പാവ് മാറ്റിയത് പ്രശ്‌നമായി. വരന്റെ പ്രകൃതം കണ്ട വധു ക്ഷുഭിതയാകുകയായിരുന്നു. കഷണ്ടിയുള്ള ഇയാളെ താന്‍ വിവാഹം കഴിക്കില്ലെന്ന് വധു പ്രഖ്യാപിച്ചതോടെ ചടങ്ങ് അലങ്കോലമായി. ഇരു വീട്ടുകാരും ചേര്‍ന്ന് വധുവിനെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. അതേസമയം, ഇത്രദൂരം താണ്ടി എത്തിയ വരന്‍ വിവാഹിതനാകാതെ മടങ്ങില്ലെന്ന നിലപാടിലുറച്ചുനിന്നതോടെ ബന്ധുക്കള്‍ കുഴഞ്ഞു. ഇതോടെ പ്രദേശത്തെ ഗ്രാമസഭയോട് സഹായം തേടി. തനിക്ക് ഒരു വധുവിനെ വേണം നാട്ടുകാരെല്ലാം കൂടി അന്വേഷിച്ച് പ്രദേശത്തെ ദരിദ്രനായ ഒരു പച്ചക്കറി വില്‍പ്പനക്കാരന്റെ മകളെ കണ്ടെത്തുകയും ചെയ്തു.

0Shares