ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു; യാത്രയായത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭൗതിക ശാസ്ത്രജ്ഞന്‍

  • Post category:news
  • Reading time:2 mins read
You are currently viewing ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു;  യാത്രയായത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ഭൗതിക ശാസ്ത്രജ്ഞന്‍

ലണ്ടന്‍: ചക്രക്കസേരയില്‍ ഇരുന്ന് ലോകത്തെ വിസ്മയിപ്പിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് അന്തരിച്ചു. 76 വയസ്സായിരുന്നു. ബുധനാഴ്ച രാവിലെ കേംബ്രിഡ്ജിലെ വസയില്‍ വച്ചായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മക്കളായ ലൂസി, റോബര്‍ട്ട്, ടിം എന്നിവര്‍ പ്രസ്താവനയിലാണ് മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്. ലോക പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും ബഹിരാകാശ ശാസ്ത്രജ്ഞനുമായിരുന്ന അദ്ദേഹത്തെ തമോഗര്‍ത്ത സിദ്ധാന്തം ആണ് ലോക പ്രശസ്തനാക്കിയത്. കൈകാലുകള്‍ തളര്‍ന്നു പോയ നാഡീരോഗ ബാധിതനായിരുന്നുവെങ്കിലും ചക്രക്കസേരയില്‍ സഞ്ചരിച്ച് ശാസ്ത്രത്തിന് വേണ്ടി ഉഴിഞ്ഞ് വെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളില്‍ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ പദവി വഹിച്ചിരുന്നു. കേംബ്രിഡ്ജില്‍ പഠനം തുടര്‍ന്ന അദ്ദേഹം ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ ധൈര്യവും ബുദ്ധിയും നര്‍മ്മ ബോധവും ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഒരുപ്രചോദനമായിരുന്നു. 1942 ജനുവരി 8ന് ഓക്‌സ്‌ഫോര്‍ഡിലാണ് സ്റ്റീഫന്‍ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിന്‍സും ഇസബെല്‍ ഹോക്കിന്‍സുമായിരുന്നു മാതാപിതാക്കള്‍. 17 ാം വയസില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ബിരുദം നേടി. കേംബ്രിഡ്ജില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കൈകാലുകള്‍ തളര്‍ന്നു പോകാന്‍ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. ന്യൂറോണ്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് പോയെങ്കിലും അദ്ദേഹത്തിന്റെ മനസ്സിനെ തളര്‍ത്താന്‍ ആയില്ല. പഠന ശേഷം തിരുയുന്ന ഒരു ചക്രക്കസേരയില്‍ ഇരുന്ന് അദ്ദേഹം ലോക കാര്യങ്ങളും ബഹിരാകാശവുമെല്ലാം സ്വന്തം കൈപ്പിടിയില്‍ ഒതുക്കി. ജ്യോതിശാസ്ത്രം സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ് സ്റ്റീഫന്‍ ഹോക്കിന്‍സിന്റ്ര് മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജര്‍ പെന്റോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ് ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്. അവരിരുവരും ചേര്‍ന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേഷികതാസിദ്ധാന്തത്തിന് പുതിയ വിശദീകരണം നല്‍കി. പ്രപഞ്ചോല്‍പത്തിയെക്കുറിച്ചും അവര്‍ ചില സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചു. ഒരു കോടി കോപ്പികള്‍ വിറ്റഴിച്ച എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം ഹോക്കിങിന്റെ പുസ്തകമാണ്. അദ്ദേഹത്തിന്റെ ജീവിതത്തെ ആധാരമാക്കി 2014 ല്‍ ദ തിയറി ഓഫ് എവരിതിങ് എന്ന പേരില്‍ സിനിമയും ഇറങ്ങിയിരുന്നു.

0Shares