ഗ്വാളിയോറില്‍ രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു; സംഭവത്തെപ്പറ്റി റെയില്‍വെ അന്വേഷണം തുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ഗ്വാളിയോറില്‍ രാജധാനി എക്‌സ്പ്രസിന് തീപിടിച്ചു; സംഭവത്തെപ്പറ്റി റെയില്‍വെ അന്വേഷണം തുടങ്ങി

ന്യുഡല്‍ഹി: ആന്ധ്രാപ്രദേശ് സൂപ്പര്‍ഫാസ്റ്റ് എ.സി രാജധാനി എക്സപ്രസിന്റെ നാലു കോച്ചുകള്‍ക്ക് തീപിടുത്തം. ഗ്വാളിയോറില്‍ ബിര്‍ല നഗറിനു സമീപമാണ് തീപടുത്തമുണ്ടായത്. ആളപായമില്ല. വിശാഖപട്ടണത്തു നിന്നും ഡല്‍ഹിയിലേക്ക് പോവകുകയായിരുന്നു എക്സ്പ്രസ്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കോച്ചില്‍ ഉണ്ടായ തീ മറ്റു കോച്ചുകളിലേക്കും പടരുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകടത്തിന് കാരണമെന്ന് കരുതുന്നു. അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെപ്പറ്റി റെയില്‍വെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ബി 6, ബി 7 കോച്ചുകള്‍ക്കാണ് തീപ്പിടിച്ചത്. രാവിലെ 11.50 ആണ് തീപ്പിടിത്തമുണ്ടായതെന്ന് റെയില്‍വെ മന്ത്രാലയ വക്താവ് വേദ് പ്രകാശ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഉടന്‍തന്നെ തീവണ്ടി നിര്‍ത്തുകയും യാത്രക്കാരെ ഒഴിപ്പിക്കുകയും ചെയ്തു. തീവണ്ടി നിര്‍ത്തുന്നതിന് മുമ്പ് എടുത്തുചാടി രക്ഷപെടാന്‍ ശ്രമിച്ച ഏതാനും യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. ഇവരെ റെയില്‍വെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തുടര്‍ന്ന് ഡല്‍ഹി – ഗ്വാളിയോര്‍ റൂട്ടിലെ ഗതാഗതം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്.

0Shares